ആക്ടിവിസ്റ്റ് നിസാര്‍ ബനത്തിന്റെ മരണം; ഫലസ്തീന്‍ സുരക്ഷാസേനക്കെതിരെ പ്രതിഷേധം
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബനത്തിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
Update: 2021-06-24 12:23 GMT
വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നിസാറിനെ സുരക്ഷാവിഭാഗം മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് കുടുംബം. ഫലസ്തീന്‍ അതോറിറ്റിയുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ആക്ടിവിസ്റ്റായിരുന്നു ബനത്ത്.
ഫലസ്തീന്‍ സുരക്ഷാസേനക്കെതിരെ ബനത്തിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. അന്വേഷണം വേണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബനത്തിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉറങ്ങുകയായിരുന്ന ബനത്തിനെ ക്രൂരമായി മര്‍ദിച്ചാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.