ലൈംഗികാതിക്രമം: തുർക്കിയിൽ സായുധ കൾട്ട് നേതാവിന് 8658 വർഷം തടവ്

സ്വന്തം കുറ്റങ്ങൾക്ക് 891 വർഷമാണ് ഇയാൾ ജയിലിൽ കഴിയേണ്ടത്

Update: 2022-11-16 16:34 GMT
Advertising

ഇസ്താംബൂൾ: ലൈംഗികാതിക്രമക്കേസിൽ ഇസ്താംബൂളിലെ ടി.വി പ്രഭാഷകനും കൾട്ട് നേതാവുമായ അദ്‌നാൻ ഒക്തറിന് 8658 വർഷം തടവ്. അൽപ്പവസ്ത്ര ധാരിണികളോടൊപ്പം സ്ഥിരം ടിവി പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇയാൾക്ക് ഇസ്താംബൂളിലെ ഹൈ ക്രിമിനൽ കോടതിയാണ് ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ജയിൽശിക്ഷ വിധിച്ചത്. സായുധ സംഘടനാ നേതാവെന്ന നിലയിൽ അണികളുടെ കൂടി കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് ശിക്ഷ. സ്വന്തം കുറ്റങ്ങൾക്ക് 891 വർഷമാണ് ഇയാൾ ജയിലിൽ കഴിയേണ്ടത്. ബാക്കി തടവാണ് അണികളുടെ കുറ്റങ്ങളുടെ പേരിൽ വിധിക്കപ്പെട്ടത്. തടങ്കലിൽ കഴിയുന്ന 72 പേർ ഉൾപ്പെടെ 215 പ്രതികളുടെ വിചാരണയാണ് ഇപ്പോൾ നടന്നത്.

ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, വഞ്ചന, രാഷ്ട്രീയ സൈനിക ചാരപ്രവർത്തനം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കഴിഞ്ഞ വർഷം ഈ 66കാരനെ 1,075 വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ആ വിധി മേൽക്കോടതി റദ്ദാക്കി.

കേസിൽ കഴിഞ്ഞ വിചാരണയിൽ 9803 വർഷവും ആറു മാസവും തടവ് വിധിച്ചിരുന്നു. പിന്നീട് കേസിൽ വീണ്ടും വിചാരണ നടത്തിയ ഹൈ ക്രിമിനൽ കോടതി 8658 വർഷത്തെ ശിക്ഷ വിധിക്കുകയായിരുന്നുവെന്ന് അനത്തോലു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മറ്റ് 10 പ്രതികൾക്കും കോടതി 8,658 വർഷം വീതം തടവ് വിധിച്ചു.

ഓൺലൈൻ എ9 ടെലിവിഷൻ ചാനലിലൂടെയുള്ള പരിപാടികളുടെ പേരിൽ തുർക്കിയിലെ മതനേതാക്കളുടെ കടുത്ത വിമർശനം നേരിട്ടയാളാണ് ഒക്തർ. 2018ൽ ഇസ്താംബൂളിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇയാളെ പിടികൂടിയത്.

Adnan Oktar, a TV preacher and cult leader in Istanbul, was sentenced to 8658 years in prison for sexual assault.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News