ഇസ്രായേല്‍ വിരുദ്ധ പോസ്റ്റുകള്‍ പങ്കുവച്ച പൈലറ്റിനെ എയര്‍ കാനഡ സസ്പെന്‍ഡ് ചെയ്തു
പൈലറ്റിനെ ഇന്നലെ സർവീസിൽ നിന്ന് പുറത്താക്കി
ഒട്ടാവ: ഫലസ്തീൻ അനുകൂല നിറങ്ങൾ ധരിച്ച് ഇസ്രയേലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പൈലറ്റിനെ എയര്‍ കാനഡ സസ്പെന്‍ഡ് ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഫസ്റ്റ് ഓഫീസറായ മോസ്തഫ എസ്സോ, ഡ്യൂട്ടിയിലിരിക്കെ ഫലസ്തീനിയൻ കെഫിയെ ധരിച്ചതായി ആരോപിക്കപ്പെടുന്നു.
“പൈലറ്റിനെ ഇന്നലെ മുതൽ സർവീസിൽ നിന്ന് പുറത്താക്കി,” എയർ കാനഡ വക്താവ് പീറ്റർ ഫിറ്റ്‌സ്പാട്രിക് ചൊവ്വാഴ്ച ദി ടൊറന്‍റോ സണിനോട് പറഞ്ഞു.എസ്സോ എയർലൈനിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, നിലവിൽ അദ്ദേഹത്തെ എയർ കാനഡയുടെ ഇന്‍റേണല്‍ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാദ പോസ്റ്റുകൾ അടങ്ങിയ അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
'' എയര്‍ കാനഡ പൈലറ്റ് നടത്തിയ അസ്വീകാര്യമായ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഒക്ടോബര്‍ 9-ന് തിങ്കളാഴ്ച അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കി. എല്ലാത്തരം അക്രമങ്ങളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,'' എന്നും എയര്‍ കാനഡ പോസ്റ്റില്‍ കുറിച്ചു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് മറുപടിയായി എയര്‍ലൈന്‍ ഉടന്‍ തന്നെ മൊസ്റ്റാഫ എസ്സോയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്ന് കാനഡ വക്താവ് പീറ്റര്‍ ഫിറ്റ്സ്പാട്രികും പ്രതികരിച്ചു.