അമേരിക്കയിൽ അതിശൈത്യം: ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, 4400 വിമാനങ്ങൾ റദ്ദാക്കി

ഒക്‍ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2022-12-23 05:31 GMT
Advertising

വാഷിങ്ടണ്‍: അമേരിക്കയിൽ അതിശൈത്യം തുടരുന്നു. ശീതക്കാറ്റിനൊപ്പം കടുത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 4400 വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കി. ഒക്‍ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾക്കിടെയിലെ ഏറ്റവും ഉയർന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായി എത്തിയ പ്രതികൂല കാലാവസ്ഥ ജനങ്ങളെ വലയ്ക്കുകയാണ്. വ്യാഴാഴ്ച 2350 വിമാനങ്ങളും വെള്ളിയാഴ്ച 2120 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനു പുറമേ 8450 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് വൈകി സര്‍വീസ് നടത്തുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, മിനിയാപൊളിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് വിമാന ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനാല്‍ പല വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഈ വര്‍ഷം തിരക്കേറിയ ഒരു അവധിക്കാലം പ്രതീക്ഷിക്കപ്പെട്ടിരുന്നതിനിടെയാണ് കാലാവസ്ഥ പ്രതികൂലമായത്.

Summary- Over 4400 flights have been cancelled over a two day period as a powerful winter storm hits the United States, coinciding with the start of a holiday season that some predict could be the busiest ever

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News