'ഫസ്റ്റ് ലേഡി ഫാബുലസ്'; ബ്രിട്ടണിൽ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരിൽ അക്ഷത മൂർത്തി ഒന്നാമത്

ടാറ്റ്ലർ മാഗസിൻ പുറത്തിറക്കിയ പട്ടികയിലാണ് അക്ഷത ഒന്നാമതെത്തിയത്

Update: 2023-07-30 14:15 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: ബ്രിട്ടണിൽ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരിൽ ഒന്നാമതെത്തി പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി. ബ്രിട്ടനിലെ പ്രശസ്ത ടാറ്റ്ലർ മാഗസിൻ പുറത്തിറക്കിയ പട്ടികയിലാണ് അക്ഷത ഒന്നാമതെത്തിയത്.

ഫാഷൻ സ്റ്റൈൽ,ഗ്ലാമർ,കൂൾ ലേബലുകൾ എന്നിവയാണ് അക്ഷതക്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയെടുത്തത്. ബിയാട്രിസ് രാജകുമാരിയുടെ ഭർത്താവ് എഡോർഡോ മാപ്പെല്ലി മോസി, നടൻ ബിൽ നൈഗി തുടങ്ങിയവർക്കൊപ്പമാണ് അക്ഷതമൂർത്തിയും പട്ടികയിൽ ഇടം പിടിച്ചത്.

മോഡലായ സാറാ റോസ് ഹാൻബറി, ഡിസൈനര്‍ ഡൊമിനിക് സെബാഗ്-മോണ്ടെഫിയോർ, ഒലിവിയ ബക്കിംഗ്ഹാം, ഓപ്പറ ഗായിക ഡാനിയേൽ ഡി നീസെ, എഡോർഡോ മാപ്പെല്ലി മോസി, നടൻ ബിൽ നൈഗി തുടങ്ങിയവരും പട്ടികയിലെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 'ഫസ്റ്റ് ലേഡി ഫാബുലസ്' എന്നാണ് മാഗസിൻ അക്ഷതയെ വിശേഷിപ്പിച്ചത്.

ഭർത്താവായ ഋഷി സുനകിനൊപ്പം ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ അക്ഷത പങ്കെടുത്തിരുന്നു. ഇതുമുതലാണ് അക്ഷത ഫാഷൻ ലോകത്തിന്റെ ശ്രദ്ധ കവരാൻ തുടങ്ങിയത്.വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രശസ്ത ഇന്ത്യൻ വ്യവസായിയും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകൾ കൂടിയാണ് അക്ഷത മൂർത്തി. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News