ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്; ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം

ഫ്രഞ്ച് ഗവേഷകരായ അലൈൻ ആസ്‌പെക്ട്, ജോൺ എഫ്.ക്ലോസർ, ആന്റൺ സിലിംഗർ എന്നിവരാണ് ജേതാക്കള്‍

Update: 2022-10-04 11:55 GMT
Editor : Lissy P | By : Web Desk
Advertising

സ്റ്റോക്ക്‌ഹോം: ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നുപേർ പങ്കിട്ടു. ഫ്രഞ്ച് ഗവേഷകരായ അലൈൻ ആസ്‌പെക്ട്, ജോൺ എഫ്.ക്ലോസർ, ആന്റൺ സിലിംഗർ എന്നിവരാണ് ഈവർഷത്തെ നെബേൽ പുരസ്‌കാരം പങ്കിട്ടത്. 

ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണങ്ങളാണ് പുരസ്‌കാരത്തിന് അർഹമായിരിക്കുന്നത്.  ക്വാണ്ടം ഭൗതികത്തിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ.  

ഈ സമ്മാനം യുവാക്കൾക്കുള്ള  പ്രോത്സാഹനമാണെന്ന്  ജേതാക്കളിലൊരാളായ  ആന്റൺ സീലിംഗർ പ്രതികരിച്ചു.വർഷങ്ങളായി എന്നോടൊപ്പം പ്രവർത്തിച്ച 100-ലധികം യുവാക്കൾ ഇല്ലാതെ സമ്മാനം സാധ്യമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അലൈൻ ആസ്പെക്റ്റ്  1947-ൽ ഫ്രാൻസിലെ ഏജനിലാണ്  ജനിച്ചത്. ഫ്രാൻസിലെ ഓർസെയിലെ പാരീസ്-സുഡ് സർവകലാശാലയിൽ നിന്ന് 1983 പിഎച്ച്ഡി നേടി. പാരിസ്-സാക്ലേ യൂണിവേഴ്‌സിറ്റിയിലെയും ഫ്രാൻസിലെ പാലൈസോവിലെ എക്കോൾ പോളിടെക്‌നിക്കിലെയും പ്രൊഫസറാണ്.

ജോൺ എഫ്. ക്ലോസർ 1942-ൽ യു.എസ്.എ.യിലെ പസഡെനയിലാണ് ജനിച്ചത്. യുഎസ്എയിലെ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ നിന്ന് 1969 പിഎച്ച്ഡി നേടി. ഭൗതികശാസ്ത്ര ഗവേഷകനാണ്.

ആന്റൺ സെയ്‌ലിംഗർ, 1945-ൽ ഓസ്ട്രിയയിലെ റൈഡ് ഇം ഇൻക്രിസിൽ ജനിച്ചു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിൽ നിന്ന് 1971 പിഎച്ച്ഡി നേടി. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ പ്രൊഫസറാണ്. സമ്മാനമായി ലഭിച്ച 10 ദശലക്ഷം സ്വീഡിഷ് ക്രോണർ തുക മൂന്നുപേരും തുല്യമായി പങ്കിടും.

കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്നുപേർക്കായിരുന്നു ലഭിച്ചിരുന്നത്. ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍റെ പേബുവിനാണ് ലഭിച്ചത്.മനുഷ്യപരിണാത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. ഡിസംബർ 10ന് പുരസ്കാരങ്ങൾ കൈമാറും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News