യുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനും ഹിസ്​ബുല്ലക്കുമിടയിൽ നയതന്ത്ര നീക്കവുമായി​ അമേരിക്ക

‘പുതിയ യുദ്ധമുഖം തുറക്കുന്നത്​ ഇസ്രായേൽ താൽപര്യങ്ങൾക്ക്​ ഒട്ടും ഗുണം ചെയ്യില്ല’

Update: 2024-06-26 03:14 GMT
Advertising

ദുബൈ: മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനും ഹിസ്​ബുല്ലക്കുമിടയിൽ നയതന്ത്ര നീക്കം ഊർജിതമാക്കുമെന്ന്​ അമേരിക്ക. പുതിയ യുദ്ധമുഖം തുറക്കുന്നത്​ ഇസ്രായേൽ താൽപര്യങ്ങൾക്ക്​ ഒട്ടും ഗുണം ചെയ്യില്ലെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ വ്യക്തമാക്കി.

ഇസ്രായേൽ, ലബനാൻ സംഘർഷം ഗൾഫ്​ മേഖലായുദ്ധമായി പടരുമെന്ന്​ മുന്നറിയിപ്പ്​ നൽകിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ, നയതന്ത്ര മാർഗത്തിലൂടെ സംഘർഷം പരിഹരിക്കാൻ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. വിനാശകാരിയായ യുദ്ധം ഇസ്രായേൽ താൽപര്യങ്ങൾക്കും ഒട്ടും ഗുണം ചെയ്യില്ലെന്നും പ്രതിരോധ മന്ത്രി യോവ്​ ഗാലൻറുമായുള്ള ചർച്ചയിൽ ലോയ്​ഡ്​ ഓസ്​റ്റിൻ പറഞ്ഞു.

നയതന്ത്ര സാധ്യതകളിലൂടെ യുദ്ധം ഒഴിവാക്കാൻ ശ്രമം തുടരുമെന്ന്​ യോവ്​ ഗാലൻറ്​ അറിയിച്ചതായി ലോയ്​ഡ്​ ഓസ്​റ്റിൻ വ്യക്​തമാക്കി. ഗസ്സയിലെ സിവിലിയൻ കുരുതിയിലുള്ള ആശങ്ക പങ്കുവെച്ചതിനു പുറമെ കൂടുതൽ സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, ലക്ഷ്യം നേടും വരെ ആക്രമണം ഉപേക്ഷിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ​ നെതന്യാഹു. ആക്രമണം പൂർണമായും ഉപേക്ഷിക്കുകയും സൈന്യം ഗസ്സ വിടുകയും ചെയ്യാതെ ബന്ദിമോചനം മുൻനിർത്തിയുള്ള ചർച്ചകളിൽ കാര്യമില്ലെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം തള്ളിയ നെതന്യാഹുവി​െൻറ ഗസ്സ ക്രൂരതകൾക്ക്​ അമേരിക്ക തന്നെയാണ്​ ഉത്തരവാദിയെന്നും ഹനിയ്യ കുറ്റപ്പെടുത്തി.

അതേസമയം, ഗ​സ്സ​യി​ൽ അ​ൽ-​ശാ​തി ക്യാ​മ്പി​നു നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​ഈൽ ഹ​നിയ്യ​യു​ടെ സ​ഹോ​ദ​രി ഉ​ൾ​പ്പെ​ടെ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. യു.​എ​ൻ സ്കൂ​ളു​ക​ൾ​ക്കു​നേ​രെ നടന്ന ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 14 പേ​രും കൊ​ല്ല​പ്പെ​ട്ടു. തന്റെ കുടുംബാംഗങ്ങളെ വകവരുത്തിയതു കൊണ്ടൊന്നും ഫലസ്​തീൻ ചെറുത്തുനിൽപ്പ്​ അവസാനിക്കാൻ പോകുന്നില്ലെന്ന്​ ഹനിയ്യ വ്യക്തമാക്കി.

50 ദി​വ​സ​മാ​യി ഒ​രു​സ​ഹാ​യ ട്ര​ക്കു​പോ​ലും ഗ​സ്സ​യി​ലെ​ത്താത്ത സാഹചര്യത്തിൽ പട്ടിണി വ്യാപകമാകുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെ ജീവന്​ ഭീഷണി നിലനിൽക്കെ, ഗസ്സയിലെ എല്ലാ സഹായപ്രവർത്തനങ്ങളും നിർത്തിവെക്കാൻ നിർബന്​ധിതമാകുമെന്ന്​ യു.എൻ മുന്നറിയിപ്പ് നൽകി. ത​നി​ക്കെ​തി​രെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നതായി ഇസ്രായേലിനെ പരോക്ഷമായി വിമർശിച്ച്​ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സും രംഗത്തുവന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സേനയാണ് ഇസ്രായേലിന്റേതെന്ന് യു.എൻ മനുഷ്യാവകാശ വിദഗ്ധനായ ക്രിസ് സിദോത്തി കുറ്റപ്പെടുത്തി. അതിനിടെ, യാ​ഥാ​സ്ഥി​തി​ക ജൂ​ത വി​ഭാ​ഗ​വും സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ സു​പ്രീം​കോ​ട​തി വി​ധി​ച്ചു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News