ഇസ്രായേലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം; 18 പേർക്ക് പരിക്ക്
മിസൈലുകളെ തടയാനാകാതെ അയേൺ ഡോം സിസ്റ്റം
ഗലീലി: ഇസ്രായേലിന് നേർക്ക് ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം. 18 പേർക്ക് പരിക്കേറ്റു. പശ്ചിമ ഗലിലീയിലെ കെട്ടിടത്തിലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം.
കഴിഞ്ഞ രണ്ടു ദിവസമായി ലബനാൻ-ഇസ്രായേൽ, അതിർത്തിയിൽ പോരാട്ടം തുടരുകയാണ്. ഒറ്റപ്പെട്ട രീതിയിലുണ്ടായിരുന്ന ആക്രമണം ഇന്നത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു.
നാല് മിസൈലുകളാണ് പശ്ചിമ ഗലീലിയിൽ പതിച്ചത്. ഈ മിസൈലുകളെ കണ്ടെത്താനോ തടയാനോ അയൺ ഡോം സിസ്റ്റത്തിന് സാധിച്ചില്ല.
ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാനും മിസൈൽ ആക്രമണം നടത്തിയിരുന്നു.
185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ചു മണിക്കൂറോളം നീണ്ട ആക്രമണം ആക്രമണത്തിൽ ഇറാൻ തൊടുത്തുവിട്ടത്. ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മിലീഷ്യകളും ആക്രമണത്തിൽ പങ്കുചേർന്നു. നെഗവ് സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് നല്ലൊരു ശതമാനം മിസൈലുകളും എത്തിയത്. അർധരാത്രി മുതൽ പലരുവോളം തെൽഅവീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. സുരക്ഷിതകേന്ദ്രം തേടിയുള്ള ഓട്ടപ്പാച്ചിലുകൾക്കിടയിൽ 31 പേർക്ക് പരിക്കേലക്കുകയും ചെയ്തു.