സംരക്ഷിത പാര്‍ക്കിലെത്തിയത് വളര്‍ത്തുനായയുമായി; റിഷി സുനകിന് രൂക്ഷവിമര്‍ശനം
സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഇവിടെ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്
ലണ്ടന്‍: ആദ്യം ലോക്ഡൗൺ നിയമം ലംഘിച്ചു. പിന്നീട് സീറ്റ് ബെൽറ്റിടാതെ കാറിൽ സഞ്ചരിച്ചു. ഇപ്പോഴിതാ വീണ്ടും വിവാദത്തിലായിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. കുടുംബത്തോടൊപ്പം പാർക്കിൽ പ്രവേശിച്ചപ്പോൾ വളത്തുനായയുമായി വന്നതാണ് പുതിയ വിവാദത്തിന് കാരണം. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഇവിടെ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്.
ഇത് ലംഘിച്ചാണ് റിഷി സുനകും ഭാര്യ അക്ഷത മൂർത്തിയും പാർക്കിലേക്ക് വൾത്തുനായയുമായി എത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അക്ഷത മൂർത്തിയെ പൊലീസ് വിവരം ധരിപ്പിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് റിഷി സുനകിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പുതിയ ലെവൽ അപ് ക്യംപെയിന്റെ ഭാഗമായി റിഷി സുനക് തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് പിഴയിട്ടത്.
"Who Let the Dog Out?" @RishiSunak pic.twitter.com/TDUEg14V82
— Guido Fawkes (@GuidoFawkes) March 14, 2023
അതേസമയം അനധികൃത കുടിയേറ്റം തടയാനുള്ള നടപടികള്‍ ബ്രിട്ടന്‍ കര്‍ശനമാക്കിയിരിക്കുകയാണ്. യു.കെയിൽ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നല്‍കില്ലെന്ന് റിഷി സുനക് പറഞ്ഞു.
"നിയമവിരുദ്ധമായി ഇവിടെ വന്നാൽ, നിങ്ങൾക്ക് അഭയം തേടാൻ കഴിയില്ല. നിങ്ങൾക്ക് കപടമായ മനുഷ്യാവകാശ വാദങ്ങൾ ഉന്നയിക്കാൻ കഴിയില്ല. നിങ്ങൾക്കിവിടെ നില്‍ക്കാനാവില്ല"- റിഷി സുനക് ട്വീറ്റ് ചെയ്തു. അനധികൃതമായി വരുന്നവരെ തടവിലാക്കുമെന്നും ആഴ്ചകൾക്കുള്ളിൽ അവരെ നാടുകടത്തുമെന്നും റിഷി സുനക് അറിയിച്ചു. ഒന്നുകിൽ അവരുടെ സ്വന്തം രാജ്യത്തേക്ക്. അല്ലെങ്കിൽ റുവാണ്ട പോലെയുള്ള രാജ്യത്തേക്ക്. ഒരിക്കല്‍ ഇങ്ങനെ നാടുകടത്തപ്പെട്ടാല്‍ ഒരിക്കലും വീണ്ടും യു.കെയിലെത്താന്‍ കഴിയില്ല. അനധികൃത കുടിയേറ്റ ബിൽ എന്ന് വിളിക്കപ്പെടുന്ന ഈ കരട് നിയമം ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനൽ വഴിയെത്തുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അനധികൃതമായി പ്രവേശിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള നിയമപരമായ ചുമതല ആഭ്യന്തര മന്ത്രി സുവല്ല ബ്രാവർമാന് നൽകും. നിലവിലെ സാഹചര്യം ധാർമികമല്ലെന്നും അത് തുടരാൻ കഴിയില്ല'. റിഷി സുനക് കൂട്ടിച്ചേർത്തു.
If you come to the UK illegally:
— Rishi Sunak (@RishiSunak) March 7, 2023
➡️ You can't claim asylum
➡️ You can't benefit from our modern slavery protections
➡️ You can't make spurious human rights claims
➡️ You can't stay pic.twitter.com/026oSvKoJZ