ഇസ്രായേലിന്റെ ഗസ്സാ വംശഹത്യ 200 ദിവസം തികയുമ്പോൾ... കണക്കുകൾ

മാതാവോ പിതാവോ രണ്ടുപേരുമോ നഷ്ടപ്പെട്ട കുട്ടികൾ - 17,000

Update: 2024-04-23 12:48 GMT
Advertising

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ 200 ദിവസം തികയുകയാണ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തീവ്രമായ യുദ്ധത്തിൽ ഒട്ടനവധി കുട്ടികളും സ്ത്രീകളുമാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ യുദ്ധത്തിന്റെ വ്യാപ്തി കാണിക്കുന്ന കണക്കുകൾ ഗസ്സയിലെ ഫലസ്തീൻ ഗവൺമെൻറ് മാധ്യമ ഓഫീസ് പുറത്തുവിട്ടിരിക്കുകയാണ്. മിഡിൽഈസ്റ്റ് ഐയടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇസ്രായേൽ ക്രൂരതയുടെ കണക്കുകൾ:

  • ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കൊലകൾ (കുറഞ്ഞത് മൂന്ന് പേരെങ്കിലും കൊല്ലപ്പെടുന്ന ആക്രമണത്തെയാണ് കൂട്ടക്കൊലയെന്ന് വിളിക്കുന്നത്) -3,025
  • കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവർ- 41,183
  • ആശുപത്രികൾ രേഖപ്പെടുത്തിയ മരണം -34,183
  • കൊല്ലപ്പെട്ട കുട്ടികൾ -14,778
  • പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ച കുട്ടികൾ - 30
  • കൊല്ലപ്പെട്ട സ്ത്രീകൾ - 9,752
  • കൊല്ലപ്പെട്ട ആരോഗ്യ വിദഗ്ധർ - 485
  • കൊല്ലപ്പെട്ട എമർജൻസി റെസ്പോണ്ടർമാർ - 67
  • കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ- 140
  • കാണാതായവർ ( 70 ശതമാനം കുട്ടികളും സ്ത്രീകളും) -7,000
  • പരിക്കേറ്റവർ -77,143
  • മാതാവോ പിതാവോ രണ്ടുപേരുമോ നഷ്ടപ്പെട്ട കുട്ടികൾ - 17,000
  • ജീവൻ രക്ഷിക്കാനുള്ള ചികിത്സ ലഭിക്കുന്നതിന് അടിയന്തര യാത്ര ആവശ്യമുള്ള പരിക്കേറ്റവർ - 11,000
  • മരണസാധ്യത നേരിടുന്ന കാൻസർ രോഗികൾ - 10,000
  • തടവിലാക്കപ്പെട്ട ആളുകൾ - 5,000
  • കസ്റ്റഡിയിലുള്ള ആരോഗ്യ വിദഗ്ധർ -310
  • തടവിലുള്ള മാധ്യമപ്രവർത്തകർ -20
  • പ്രദേശത്തിനകത്ത് സ്ഥലം മാറ്റപ്പെട്ടവർ 2,000,000
  • സ്ഥലം മാറിയതിന്റെ ഫലമായി സാംക്രമിക രോഗങ്ങൾ നേരിടുന്നവർ -700,000
  • നശിപ്പിക്കപ്പെട്ട ഗവൺമെൻറ് ഓഫീസുകൾ -181
  • പൂർണമായും നശിപ്പിക്കപ്പെട്ട സ്‌കൂളുകളും സർവകലാശാലകളും 103
  • ഭാഗികമായി കേടുപാടുകൾ സംഭവിച്ച സ്‌കൂളുകളും സർവകലാശാലകളും -309
  • പൂർണമായും നശിപ്പിക്കപ്പെട്ട പള്ളികൾ -239
  • ഭാഗികമായി കേടുപാടുകൾ സംഭവിച്ച മസ്ജിദുകൾ -317
  • ലക്ഷ്യമിട്ട് കേടുവരുത്തിയ ചർച്ചുകൾ - 3
  • പൂർgമായും നശിച്ച വീടുകൾ -86,000
  • ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാതായ വീടുകൾ - 294,000
  • ഇസ്രായേൽ സൈന്യം ഉപേക്ഷിച്ച ടൺ കണക്കിന് സ്‌ഫോടകവസ്തുക്കൾ -75,000
  • സേവനം നിർത്തിയ ആശുപത്രികൾ -32
  • പ്രവർത്തനരഹിതമായ ആരോഗ്യ കേന്ദ്രങ്ങൾ -53
  • ലക്ഷ്യമിടപ്പെട്ട ആരോഗ്യ സ്ഥാപനങ്ങൾ -160
  • നശിപ്പിപ്പെട്ട ആംബുലൻസുകൾ -126
  • നശിപ്പിക്കപ്പെട്ട പുരാവസ്തു, പൈതൃക സ്ഥലങ്ങൾ -206


    As Israel's Gaza Genocide Marks 200 Days... Figures

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News