Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിന് പകരം മറ്റ് കറൻസികളെ ആശ്രയിച്ചാൽ കടുത്ത നടപടിയിലേയ്ക്ക് പോകുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണയ്ക്കുകയോ ചെയ്താൽ ഇന്ത്യ ഉൾപ്പെടെയുളള ബ്രിക്സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളർ ഇതര കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതിനുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ബ്രിക്‌സ് പേ എന്ന പേരില്‍ സ്വന്തം പേയ്‌മെന്റ് സ്ംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. എന്നാൽ യുഎസ് ഡോളറല്ലാതെ മറ്റൊരു കറന്‍സിയെയും പിന്തുണക്കരുതെന്നും അങ്ങനെ ചെയ്താല്‍ നൂറ് ശതമാനം നികുതി ഈടാക്കാൻ അവര്‍ തയാറാകണമെന്നും പിന്നീട് അവര്‍ക്ക് യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമക്കി.