സിറിയയിലെ ജയിലിൽ ആക്രമണം; 120പേർ കൊല്ലപ്പെട്ടു

2019 ൽ തങ്ങളുടെ ഭരണപ്രദേശം നഷ്ടപ്പെട്ട ശേഷം ഐഎസ്‌ഐഎൽ നടത്തുന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ജയിലിൽ നടന്നത്

Update: 2022-01-23 16:17 GMT
Advertising

സിറിയയിലെ തടവറയിൽ നടന്ന ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു. യുഎസ് പിന്തുണയുള്ള കുർദിഷ് സൈന്യവും ഐസ്‌ഐൽ (ഐഎസ്‌ഐഎസ്) അംഗങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ് തടവറയിൽ ആക്രമണമുണ്ടായത്. 2019 ൽ തങ്ങളുടെ ഭരണപ്രദേശം നഷ്ടപ്പെട്ട ശേഷം ഐഎസ്‌ഐൽ നടത്തുന്ന ഏറ്റവും ഭീകരആക്രമണമാണ് ജയിലിൽ നടന്നത്. വ്യാഴാഴ്ച തുടങ്ങിയ ആക്രമണങ്ങളിൽ 77 ഐഎസ്സുകാർ, 39 കുർദ് സൈനികർ എന്നിവരും ആഭ്യന്തര സുരക്ഷ സേന, ജയിൽ സുരക്ഷാസേനാംഗങ്ങൾ എന്നിവരുമാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. ജയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ അമാഖ് മിഡിയയിലൂടെ ഐഎസ്‌ഐഎൽ ഏറ്റെടുത്തു.

ഹസാകെച്ച് നഗരിത്തലായി കുർദിഷ് നിയന്ത്രണത്തിലുള്ള ഖവയ്‌റാൻ ജയിലിലാണ് ആക്രമണം നടന്നത്. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ ഏഴു സാധാരണക്കാരും കൊല്ലപ്പെട്ടതായി സോഹ്ർ റിപ്പോർട്ട് ചെയ്തു. എന്നാൽ യുഎസ് ട്രൂപ്പുകളുടെ സഹായത്തോടെ തങ്ങളുടെ ഉപരോധം ശക്തമാക്കിയതായും 17 സൈനികർ കൊല്ലപ്പെട്ടതായും കുർദുകളുടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് ഞായറാഴ്ച അറിയിച്ചു. ജയിലിൽ നടന്ന ആക്രമണ ശേഷം രക്ഷപ്പെട്ട 104 തടവുകാരെ വീണ്ടും പിടിച്ചതായും എസ്ഡിഎഫ് വ്യക്തമാക്കി. ആക്രമണം നടത്തിയവർ ജയിലിന് സമീപം കാർബോംബ് സ്‌ഫോടനം നടത്തി തടവുകാരെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു. എന്നാൽ ആകെ എത്ര പേരാണ് ജയിലിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. എന്നാൽ ആയിരക്കണക്കിന് തടവുകാരെ പാർപ്പിക്കാൻ ഇവിടെ സൗകര്യം ഉണ്ടായിരുന്നു. 2000 മുതൽ 4000 വരെയുള്ള 50 രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 12000 പേർ ജയിലിൽ ഉണ്ടായിരുന്നതായാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കണക്കാക്കുന്നത്.

At least 120 people have been killed in a prison attack in Syria. The prison was attacked during a battle between US-backed Kurdish forces and members of ISIL (ISIS).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News