റഫയിലെ ആക്രമണം: റമദാനിന് മുമ്പ് ദൗത്യം പൂർത്തിയാക്കണമെന്ന് നെതന്യാഹു

വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ റഫയിലാണ് അഭയം തേടിയിരിക്കുന്നത്

Update: 2024-02-10 10:49 GMT
Advertising

തെക്കൻ ഗസ്സയിലെ റഫയിൽ ഇസ്രായേൽ ലക്ഷ്യമിടുന്ന ആക്രമണ പദ്ധതികൾ റമദാനിന് മുമ്പ് പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര സമ്മർദ്ദം കണക്കിലെടുത്താണ് ഒരു മാസത്തിനുള്ളിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.

യുദ്ധകാല കാബിനറ്റിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഏകദേശം മാർച്ച് 10നാണ് മുസ്‍ലിംകളുടെ പുണ്യമാസമായ റമദാൻ ആരംഭിക്കുന്നത്. അതിന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് നെതന്യാഹു വിശ്വസിക്കുന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗസ്സയിലെ റഫയിൽ കരയാക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുകയാണ്. റഫയിലെ ജനങ്ങളെ ഒഴിപ്പിച്ചശേഷമാകും സൈനിക നടപടിയെന്നാണ് പറയുന്നത്. റഫയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച തയ്യാറെടുപ്പിനെക്കുറിച്ച് മേഖലയിലെ നിരവധി രാജ്യങ്ങളെയും അമേരിക്കയെയും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.

റഫയിലെ കരയാക്രമണം രണ്ടാഴ്ചക്കകം ആരംഭിച്ചേക്കുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനെ അറിയിച്ചത്. രണ്ട് പദ്ധതികൾ തയാറാക്കാനാണ് നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. റഫയിൽനിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ കണ്ടെത്തി കീഴടക്കുകയാണ് രണ്ടാമത്തേത്.

വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേർ ഇവിടെ കഴിയുന്നുണ്ടെന്നാണ് വിവരം. പലരും ടെന്റടിച്ച് പ്രതികൂല സാഹചര്യങ്ങളിൽ ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്.

എന്നാൽ, ഇവിടെയും ഇസ്രായേലിന്റെ അധിനിവേശ സേന വ്യോമാക്രമണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വീട്ടിനുനേരെ നടത്തിയ ആക്രമണത്തിൽ 15 പേരും വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ മൂ​​ന്നു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു​​പേ​​രും കൊ​​ല്ല​​പ്പെ​​ട്ടു.

അതേസമയം, റഫയിലെ ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നൽകി. മാ​​നു​​ഷി​​ക സ​​ഹാ​​യം എ​​ത്തി​​ക്കാ​​നു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യ റ​​ഫ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​തി​​നെ പി​​ന്തു​​ണ​​ക്കി​​ല്ലെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ ദേ​​ശീ​​യ സു​​ര​​ക്ഷ കൗ​​ൺ​​സി​​ൽ വ​​ക്താ​​വ് ജോ​​ൺ കി​​ർ​​ബി വ്യാ​​ഴാ​​ഴ്ച വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഗ​​സ്സ​​യി​​ലെ ഇ​​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം പ​​രി​​ധി​​വി​​ടു​​ന്ന​​താ​​യി അമേരിക്കൻ പ്ര​​സി​​ഡ​​ന്റ് ജോ ബൈ​​ഡ​​നും ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. യു.​​എ​​സ് സൈ​​നി​​ക സ​​ഹാ​​യം വാ​​ങ്ങു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ബൈ​​ഡ​​ൻ ഭ​​ര​​ണ​​കൂ​​ടം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടകുരുതിക്കെതിരെ വലിയ ​പ്രതിഷേധമാണ് ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. 27,000ന് മുകളിൽ ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്.

എന്നാൽ, ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും ഇതുവരെ അധിനിവേശ സേനക്ക് കൈവരിക്കാനായിട്ടില്ല. ഇതിനിടയിലാണ് ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന റഫയും കുരുതിക്കളമാക്കാൻ ഒരുങ്ങുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News