കുറച്ച് കാലത്തേക്ക് കോവിഡ് വാക്‌സിന്‍ വര്‍ഷം തോറും എടുക്കേണ്ടി വന്നേക്കാം - ബില്‍ ഗേറ്റ്‌സ്

ഭാവിയില്‍ ഇനിയും വകഭേദങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്. ഏറ്റവും കൂടുതലായി ബാധിക്കുക വാക്‌സിന്‍ എടുക്കാത്തവര്‍ക്കായിരിക്കും

Update: 2022-01-13 07:44 GMT
Advertising

കുറച്ച് കാലത്തേക്ക് കോവിഡ് വാക്‌സിനുകള്‍ വര്‍ഷം തോറും എടുക്കേണ്ടി വന്നേക്കാമെന്ന് മൈക്രോ സോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. എഡിന്‍ബ്ര യുനി മെഡ് സ്‌കൂള്‍ സ്‌കോട്ട്‌ലന്‍ഡ്, ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും ചെയര്‍മാനുമായ ദേവി ശ്രീധറുമായി ട്വിറ്റരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവന്‍ ഡോസ് വാക്‌സിന്‍ എടുത്തവരിലും കോവിഡിന്റെ വകഭേദങ്ങള്‍ കണ്ടു വരുന്നുണ്ട്. വീണ്ടും അണുബാധ ഉണ്ടാവാത്തതും വര്‍ഷങ്ങളോളം ഫലപ്രാപതി നല്‍കുന്നതുമായ വാക്‌സിനുകളാണ് നമുക്കാവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയില്‍ ഇനിയും വകഭേദങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്. ഏറ്റവും കൂടുതലായി ബാധിക്കുക വാക്‌സിന്‍ എടുക്കാത്തവര്‍ക്കായിരിക്കും. ലാബുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഈമേഖലയില്‍ ധാരാളം നിക്ഷേപങ്ങള്‍ നടത്തണമെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News