ചൈനയിലെ ജനന നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
നഗര ജീവിതത്തിലെ ഉയർന്ന ചിലവു കാരണം പലരും കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വിദഗ്ദാഭിപ്രായം
ചൈനയിലെ ജനന നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലെന്ന് റിപ്പോർട്ട്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ പുറത്തുവിട്ട റിപ്പോർട്ടിലാണ് ജനന നിരക്ക് കുറഞ്ഞതായി സൂചിപ്പിക്കുന്നത്. 2021 ലെ കണക്കു പ്രകാരം 1000 ആളുകളിൽ 7.52 എന്ന നിലയിൽ ജനന നിരക്ക് കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 1949 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.
2016 ലാണ് ചൈന നാമൊന്ന് നമുക്കൊന്ന് എന്ന നയം പ്രഖ്യാപിച്ചത്. പിന്നീട് ഈ നയം റദ്ദ് ചെയ്തതിന് ശേഷം ദമ്പതിമാർക്ക് രണ്ടു കുട്ടികൾ വരെയാകാമെന്ന് ചൈനീസ് സർക്കാർ നിർദേശിച്ചു. 2020-ലെ ജനന നിരക്ക് 1000 പേർക്ക് 8.52 എന്ന നിലയിലായിരുന്നു. നഗര ജീവിതത്തിലെ ഉയർന്ന ചിലവു കാരണം പലരും കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വിദഗ്ദാഭിപ്രായം.
''ജനസംഖ്യാപരമായ വെല്ലുവിളി നന്നായി അറിയാം, പക്ഷേ ജനസംഖ്യാ വാർദ്ധക്യത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും വേഗത്തിലാണ്,'' പിൻപോയിന്റ് അസറ്റ് മാനേജ്മെന്റിലെ ചീഫ് ഇക്കണോമിസ്റ്റ് ഷിവെയ് ഷാങ് പറഞ്ഞു.