യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് കറുത്ത വർഗക്കാരായ സ്ത്രീകളുടെ സഹായം തേടി കമല ഹാരിസ്

തെരഞ്ഞെടുപ്പിന് മുന്നോടിയായ നടന്ന സർവേകളിൽ കമല ഹാരിനാണ് നേരിയ മുൻ തൂക്കമുള്ളത്

Update: 2024-07-25 01:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കാൻ ഡൊണാൾഡ് ട്രംപ് തയാറെടുക്കുമ്പോൾ പ്രചാരണത്തിന് കറുത്ത വർഗക്കാരായ സ്ത്രീകളുടെ സഹായം തേടി കമല ഹാരിസ് . ട്രംപിന്‍റെ അജണ്ട നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും നമ്മുടെ ഭാവിക്കുമെതിരായ പ്രത്യക്ഷമായ ആക്രമണത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ഇന്ത്യാനാപൊളിസിലെ സദസിന് മുന്നിൽ കമല ഹാരിസ് പറഞ്ഞു.

റിപ്പബ്ലിക്കൻ എതിരാളിയായ ഡൊണാൾഡ് ട്രംപിന്‍റെ പ്രചാരണ പാതയിലേക്ക് മടങ്ങിവരുന്നതിന് മുന്നോടിയായിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുനരുജ്ജീവിപ്പിക്കാൻ കമല ഹാരിസ് ആറായിരത്തിലധിം വരുന്ന കറുത്തവർഗക്കാരായ സ്ത്രീകളുടെ റാലിയുടെ സഹായം തേടിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായ നടന്ന സർവേകളിൽ കമല ഹാരിസിനാണ് നേരിയ മുൻ തൂക്കമുള്ളത്. റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവേയിൽ ട്രംപിനെക്കാൾ രണ്ട് ശതമാനം മുൻതൂക്കമാണ് കലയ്ക്കുള്ളത്. എന്നാൽ എസ്.എസ്.ആർ.എസ് നടത്തിയ സിഎൻഎൻ സർവേയിൽ ട്രംപാണ് മുന്നിൽ നിൽക്കുന്നത്. കറുത്ത വർഗക്കാരിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസ്  ജയിച്ചാൽ അത് ചരിത്രമാകും.

കമലയ്ക്കെതിരായ മത്സരത്തിന് തയാറാണെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ബൈഡന്‍റെ സാമ്പത്തിക, കുടിയേറ്റ നയങ്ങളിൽ ബൈഡന്‍റെ പകരക്കാരിയായി കമല മാറുമെന്നും ട്രംപ് വാദിക്കുന്നുണ്ട്. നാമനിർദ്ദേശത്തിനായുള്ള സ്ഥാനാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കാണിക്കാൻ ജൂലൈ 30 വൈകുന്നേരം വരെ സമയമുണ്ട്. കമല ഹാരിസിന് എതിരാളികളില്ലെങ്കിൽ ആഗസ്ത് 1 ന് വോട്ടിംഗ് ഓൺലൈനായി ആരംഭിക്കും. എതിരാളിയുണ്ടെങ്കിൽ ആഗസ്ത് 7 നാണ് വോട്ടിങ് ആരംഭിക്കുക.

മുൻ പ്രസിഡന്‍റ് ബിൽ ക്ലിൻ്റൺ, ഹിലാരി ക്ലിൻ്റൺ, മുൻനിര കോൺഗ്രസ്, പാർട്ടി നേതാക്കളും രാജ്യത്തെ എല്ലാ ഡെമോക്രാറ്റിക് ഗവർണർമാരുടെയും ഉൾപ്പെടെ പിന്തുണ കമലയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ നോമിനേഷൻ ലഭിക്കാൻ ആവശ്യമായ 1,976 പ്രതിനിധികളുടെ പിന്തുണ ഹാരിസിന് ലഭിച്ചതായി അസോസിയേറ്റഡ് പ്രസും അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News