പോവുന്നിടത്തെല്ലാം സ്വന്തം ടോയ്‌ലറ്റ് സീറ്റും, വെൽവെറ്റ് ടോയ്‌ലറ്റ് പേപ്പറും വേണം; ചാൾസ് രാജാവിന്റെ വിശേഷങ്ങളറിയാം

ചാൾസിന്റെ പരേതയായ ഭാര്യ ഡയാന രാജകുമാരിയുടെയും രാജ്ഞിയുടെയും പാചകക്കാരനായി സേവനമനുഷ്ഠിച്ച പോൾ ബറെൽ, തന്റെ ഷൂലേസുകൾ എല്ലാ ദിവസവും ഇസ്തിരിയിടാൻ ചാൾസ് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

Update: 2022-09-14 07:30 GMT
Advertising

ലണ്ടൻ: ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റതോടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ചറിയാനുള്ള ജനങ്ങളുടെ കൗതുകവും വർധിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ഭക്ഷണ ഏതാണ്? ഒഴിവുസമയങ്ങളിൽ എന്ത് ചെയ്യുന്നു? ഏത് തരത്തിലുള്ള പാട്ടുകളാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് തുടങ്ങിയവയെല്ലാം അറിയാനുള്ള അന്വേഷണത്തിലാണ് ആളുകൾ.

എവിടെപ്പോയാലും സ്വന്തം ടോയ്‌ലറ്റ് സീറ്റും ക്ലീനക്‌സിന്റെ വെൽവെറ്റ് ടോയ്‌ലറ്റ് പേപ്പറും കൊണ്ടുപോകുന്നത് ചാൾസിന്റെ ശീലമാണെന്ന് 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. 2015ലെ 'സെർവിങ് ദി റോയൽസ്: ഇൻസൈഡ് ദി ഫേം' എന്ന ഡോക്യുമെന്ററിയിൽ രാജാവിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ചാൾസിന്റെ പരേതയായ ഭാര്യ ഡയാന രാജകുമാരിയുടെയും രാജ്ഞിയുടെയും പാചകക്കാരനായി സേവനമനുഷ്ഠിച്ച പോൾ ബറെൽ, തന്റെ ഷൂലേസുകൾ എല്ലാ ദിവസവും ഇസ്തിരിയിടാൻ ചാൾസ് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

എല്ലാ ദിവസവും അദ്ദേഹത്തിന്റെ പൈജാമയും ഷൂലേസുകളും ഇസ്തിരിയിടണം. ബാത്ത് പ്ലഗ് എപ്പോഴും ഒരു പ്രത്യേക പൊസിഷനിലായിരിക്കണം. ബാത്ത് ഡബിൽ പകുതി വെള്ളം നിറച്ചായിരുന്നു അദ്ദേഹം കുളിച്ചിരുന്നത്. കുളിക്കാൻ ചൂടുവെള്ളം നിർബന്ധമായിരുന്നുവെന്നും ബറെൽ പറഞ്ഞു.

വളരെ ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ് ചാൾസിന്റെ ശീലം. വീട്ടിലുണ്ടാക്കിയ റൊട്ടി, ഒരു ബൗൾ ഫ്രഷ് ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണമെന്ന് രാജാവിന്റെ മുൻ പരിചാരകനായ ഷെഫ് ഗ്രഹാം ന്യൂബുഡിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ലോകത്തെവിടെ പോയാൽ സ്വന്തം ബ്രേക്ക് ഫാസ്റ്റ് ബോക്‌സും അദ്ദേഹം കൊണ്ടുപോവുമായിരുന്നു. ആറു വ്യത്യസ്ത തരത്തിലുള്ള തേനാണ് ചാൾസ് ഉപയോഗിച്ചിരുന്നത്. ഡ്രൈ ഫ്രൂട്ട്‌സും മറ്റു ചില സവിശേഷമായ ഭക്ഷ്യവസ്തുക്കളും ചാൾസ് കൊണ്ടുപോകാറുണ്ടെന്നും ഗ്രഹാം കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News