ലാൻഡറിന്റെ വാതിൽ തുറന്നു; റോവർ ഉടൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങും
ലാൻഡർ ആദ്യമായി പകർത്തിയ ചിത്രം ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.
Update: 2023-08-24 01:00 GMT
ഡൽഹി: ചന്ദ്രയാൻ പേടകത്തിന്റെ വാതിൽ തുറന്നു. റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ശേഷം ലാൻഡർ ആദ്യമായി പകർത്തിയ ചിത്രം ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒന്ന് പേടകത്തിന്റെ വാതിൽ തുറന്നു ചന്ദ്രോപരിതലത്തിലേക്ക് മുട്ടി നിൽക്കുന്ന രീതിയിലും മറ്റൊന്ന് റോവർ ഇറങ്ങാൻ ഒരുങ്ങുന്ന തരത്തിലുളളതുമാണ്.ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ ശേഷം റോവർ പഠനം നടത്തും.