ചന്ദ്രയാൻ 3 ദൗത്യം: പ്രശംസിച്ച് ഇലോൺ മസ്‌ക്കും ജെഫ് ബെസോസും

'ഇന്ത്യ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി നീയും -ചന്ദ്രയാൻ 3' എന്നാണ് വിജയകരമായ ലാൻഡിങ്ങിന് ശേഷം ഐ.എസ്.ആർ.ഓ എക്‌സിൽ കുറിച്ചത്

Update: 2023-08-23 16:51 GMT
Advertising

ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതോടെ ഐ.എസ്.ആർ.ഓയെ അഭിനന്ദിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ഐ.എസ്.ആർ.ഓക്കും ചന്ദ്രയാൻ 3 ചന്ദ്രന്റെ മണ്ണിലെത്തിക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.

ഐ.എസ്.ആർ.ഓക്കും മുഴുവൻ ഇന്ത്യക്കും അഭിനന്ദനങ്ങളെന്നാണ് ബെസോസ് ത്രഡ്‌സിൽ ഐ.എസ്.ആർ.ഓ പോസ്റ്റിൽ കമന്റ് ചെയതത്. നേരത്തെ ഇന്ത്യക്ക് വിജയകരമായ ലാൻഡിംഗ് പുർത്തിയാക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസ അറിയിച്ചിരുന്നു.

ഇന്ത്യയുടെ അഭിമാന നേട്ടത്തിൽ പ്രശംസിച്ച് എക്‌സ് ഉടമ ഇലോൺ മസ്‌ക്. ഇന്ത്യൻ ത്രിവർണ്ണ പതാകയുടെ ഇമോജിയോടെ 'ഇന്ത്യക്ക് നല്ലത്' എന്നാണ് മസ്‌ക് പ്രതികരിച്ചത്. ചന്ദ്രയാൻ 3 ബജറ്റ് (75 മില്ല്യൺ ഡോളർ) ഇന്റർസ്‌റ്റെല്ലാർ സിനിമയുടെ ബജറ്റിനേക്കാൾ കുറവാണെന്ന് ന്യൂസ് തിങ്ക് എക്‌സിൽ പോസ്റ്റ ചെയ്തത്. ചന്ദ്രയാൻ 3 ദൗത്യം: ഇന്ത്യ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി നീയും -ചന്ദ്രയാൻ 3 വിജയകരമായ ലാൻഡിങ്ങിന് ശേഷം ഐ.എസ്.ആർ.ഓ എക്‌സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News