ചിലി മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്റായിരുന്നു സെബാസ്റ്റ്യന് പിനെര.
സാന്റിയോഗോ:ചിലി മുൻ പ്രസിഡന്റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനെര (74) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.അദ്ദേഹത്തിന്റെ ഓഫീസ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു.
സെബാസ്റ്റ്യൻ പിനെരയുടെ മൃതദേഹം കണ്ടെത്തിയെന്നും ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.പ്രശസ്തമായ അവധിക്കാല ടൂറിസം കേന്ദ്രമായ ലാഗോ റാങ്കോയിൽ വച്ചായിരുന്നു അപകടം.
കനത്ത മഴയും കാറ്റും പ്രദേശത്തുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്റായിരുന്നു സെബാസ്റ്റ്യന് പിനേര.