കൊറോണ വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങള്‍ നിരോധിച്ച് ചൈന

ആറ് ഇന്ത്യന്‍ കമ്പനികളിൽ നിന്ന്​ സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം.

Update: 2021-06-11 06:48 GMT
Advertising

കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ്​ കസ്റ്റംസ്​ അറിയിച്ചത്.

ആറ് ഇന്ത്യന്‍ കമ്പനികളിൽനിന്ന്​ സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം. സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ്​ അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ​ നിരവധി കമ്പനികളിൽ നിന്ന്​ ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ വിലക്കേർപ്പെടുത്തുകയും ചെയ്​തിരുന്നു. 

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്​ഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം രാജ്യത്ത്​ വൻതോതിൽ നിയന്ത്രണവിധേയമായിരുന്നു. വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ രോഗം സ്ഥിരീകരിക്കുന്നതാണ് ചൈന ഇപ്പോള്‍ നേരിടുന്ന ആശങ്ക. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News