മൊറോക്കോയിലെ കാലാവസ്ഥാ വ്യതിയാനം; മുന്നറിയിപ്പുമായി ലോക ബാങ്ക്
ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറും
കാലാവസ്ഥാ വ്യതിയാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് കാട്ടുതീ വ്യാപകമായതിനാല്‍ ഏകദേശം 51 ലക്ഷം ഹെക്ടര്‍ വനവും നശിക്കാന്‍ സാധ്യതയുണ്ട്.
2050 ല്‍ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തിന്റെ 52 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ ഉള്‍പ്പെടെ 3900 ഇനം സസ്യങ്ങളും 490 ഇനം പക്ഷികളുമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മൊറോക്കയിലെ ജനസംഖ്യയുടെ 60 ശതമാനവും തീരപ്രദേശങ്ങളിലാണ് ജീവിക്കുന്നത്.
നിരവധി പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. മൊറോക്കോയിലെ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഉപ്പുവെള്ളമെത്തുന്നതോടെ കൃഷി നശിക്കുകയും സമ്പദ് വ്യവസ്ഥക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.
ജനസംഖ്യയിലെ ഏകദേശം 5.4 ശതമാനം പേര്‍ അഭയാര്‍ത്ഥികളാവുമെന്നും റിപ്പോര്‍ട്ടുണ്ട്. 2050ഓടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തിന്റെ 52 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളായ മറാക്കിഷ്, കാസാബ്ലാങ്ക, സാഫി, അഗാദിര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം 2050ഓടെ രൂക്ഷമാവും. മൊറോക്കോയിലെ അന്തരീക്ഷ ഊഷ്മാവ് 3.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.