'ദുബൈ രാജകുമാരന്‍‌' ചമഞ്ഞ് തട്ടിയത് 2.5 മില്യന്‍ ഡോളര്‍; പ്രതിക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

വന്‍ ലാഭം വാഗ്‍ദാനം ചെയ്തു തട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു അലെക്‌സ് ടന്നൗസ്

Update: 2024-11-08 10:49 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ദുബൈ രാജകുമാരന്‍ ചമഞ്ഞു തട്ടിപ്പുനടത്തിയയാൾക്ക് തടവുശിക്ഷ. ലബനീസ് പൗരനാണ് സാന് അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷം തടവ് വിധിച്ചത്.

യുഎഇ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബിസിനസുകാരനായ അലെക്‌സ് ജോർജസ് ടന്നൗസ് ആണ് യുഎഇ രാജകുടുംബാംഗമാണെന്നു വാദിച്ച് അമേരിക്കയിൽ വൻ തട്ടിപ്പ് നടത്തിയത്. നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. വൻ ലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ആളുകളിൽനിന്നു നിക്ഷേപമായി പണം സ്വീകരിച്ചത്. യുഎഇയിൽ വലിയ ബിസിനസ് സംരംഭങ്ങൾ നടത്തുന്നുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

2.5 മില്യൻ ഡോളർ ആണ് അലെക്‌സ് ടന്നൗസ് ഇത്തരത്തിൽ ജനങ്ങളിൽനിന്നു തട്ടിയത്. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസിന്റെ പിടിയിലായത്. ജൂലൈ 25ന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. കേസിൽ കഴിഞ്ഞ ദിവസമാണ് യുഎസ് കോടതി തടവുശിക്ഷ വിധിച്ചത്. നഷ്ടപരിഹാരത്തുകയായി 2.2 മില്യൻ ഡോളർ അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

Summary: Conman who posed as Dubai prince sentenced to 20 years in jail

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News