24 മണിക്കൂറിനുള്ളില്‍ 280 മരണം; ബ്രസിലീല്‍ കോവിഡ് മരണം 6.10 ലക്ഷം കവിഞ്ഞു
ബ്രസീലിൽ കഴിഞ്ഞ ആഴ്ച പ്രതിദിനം 257 മരണങ്ങളും 10,502 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്
കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ബ്രസീല്‍. രാജ്യത്ത് കോവിഡ് മരണം 610,000 കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 280 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 12,273 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 21,909,298 ആയി.
ബ്രസീലിൽ കഴിഞ്ഞ ആഴ്ച പ്രതിദിനം 257 മരണങ്ങളും 10,502 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചതുമായ സാവോ പോളോ സംസ്ഥാനത്ത് 152,538 മരണങ്ങളും 4,415,745 കേസുകളും റിയോ ഡി ജനീറോയിൽ 68,607 മരണങ്ങളും 1,329,609 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ബ്രസീലിലെ 156.3 ദശലക്ഷം ആളുകൾ (ജനസംഖ്യയുടെ 73.28 ശതമാനം) ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 121.7 ദശലക്ഷം (57.08 ശതമാനം) ആളുകള്‍ രണ്ട് ഡോസ് വാക്സിനും എടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയ്ക്കെതിരേ ബ്രസീലിയന്‍ ജനത പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.