ഗസ്സ സിറ്റിയിലെ റോഡിൽ നിറയെ മൃതദേഹങ്ങൾ; പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിൽ

ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽശിഫ ആശുപത്രിയിലുള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്

Update: 2023-11-18 14:17 GMT
Advertising

ഗസ്സ സിറ്റിയിലെ റോഡിൽ നിറയെ മൃതദേഹങ്ങൾ. അൽ അഹ്‌ലി ആശുപത്രിക്കു സമീപമാണ് മൃതദേഹങ്ങൾ കൂട്ടമായിട്ടുള്ളത്. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. അതേസമയം ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണ്.

തെക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻയൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നുണ്ട്. വടക്കൻ ഗസ്സയിൽ നിന്നും പാലായനം ചെയ്‌തെത്തിയ ലക്ഷകണക്കിനാളുകളാണ് ഖാൻ യൂനുസിലുള്ളത്. മധ്യ ഗസ്സയിലെ ദെയ്‌റൽ ബലാഹിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ആയിരം ഫലസതീനി കുട്ടികളെ യു.എ.ഇയിലെത്തിച്ച് ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 15 കുട്ടികളെ യു.എ.ഇയിലെത്തിച്ചു. ഈജിപ്തിലെ അൽ ആരിഫ് വിമാനത്താവളത്തിൽ നിന്നാണ് വിമാനം അബൂദബിയിലെത്തിയത്. കുട്ടികളോടൊപ്പം ഇവരുടെ കുടുംബാംഗങ്ങളും യു.എ.ഇയിലെത്തിയിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News