'കോവിഡ് പഴയത് പോലെ അപകടകാരിയല്ല': കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെന്മാർക്ക്

ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെൻമാർക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്.

Update: 2022-02-02 02:35 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെൻമാർക്ക്. കോവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെൻമാർക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. 

ഡെന്‍മാര്‍ക്കിലെ പ്രതിദിന കോവിഡ് കേസുകള്‍ 29000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. മാസ്‌ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. 

അതേസമയം, കോവിഡ്​ നിയന്ത്രണങ്ങൾ ഇനിയും കൊണ്ടു വരുമോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്ന്​ പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. നിയന്ത്രണങ്ങളോട്​ അവസാനമായി ഗുഡ്​ബൈ പറയുകയാണെന്ന്​ വിചാരിക്കരുത്​. പുതിയ കോവിഡ്​ വകഭേദം വന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നും ഡെൻമാർക്ക്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഡെൻമാർക്കിന്​ പുറമേ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടും കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മാസ്ക്​ ധരിക്കുന്നത്​ നിർബന്ധമാക്കിയത്​ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളാണ്​ നീക്കിയത്​. അയർലാൻഡും സമാനമായി നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയിരുന്നു. നെതർലാൻഡ്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 2019ലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.  പിന്നാലെ ലോകമെമ്പാടും വൈറസ് വ്യാപിക്കുകയായിരുന്നു.  

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News