വിദേശത്ത് വിവാഹം; ദിവസങ്ങൾക്ക് മുമ്പ് വരന്റെ പാസ്‌പോർട്ട് കടിച്ചുകീറി നായ

ഈ വെള്ളിയാഴ്ചയാണ് വരനും വധുവും അതിഥികളും ഇറ്റലിയിലേക്ക് പോകേണ്ടിയിരുന്നത്

Update: 2023-08-21 07:01 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ന്യൂയോർക്ക്: ഇറ്റലിയിൽ അടുത്താഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു അമേരിക്കൻ പൗരന്മാരായ ഡൊണാറ്റോ ഫ്രാട്ടറോളിയും പ്രതിശ്രുത വധു മഗ്ദ മസ്രിയും. എന്നാൽ ഇരുവരുടെയും വിവാഹ സ്വപ്‌നങ്ങളെല്ലാം തല്ലിക്കെടുത്തത് ഒരു നായയായിരുന്നു. വിവാഹത്തിന്റെ ഫോറം പൂരിപ്പിക്കാനായി സർക്കാർ ഓഫീസിലെത്തിയപ്പോഴാണ് ഇരുവരുടെയും സ്വപ്‌നങ്ങളെ ഇല്ലാതാക്കിയ സംഭവം നടന്നത്. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ഒരു നായ വരന്റെ പാസ്‌പോർട്ടിന്റെ ഒന്നിലധികം പേജുകൾ കടിച്ചുകീറി നാശമാക്കി.

ഇതോടെ ആഗസ്റ്റ് 31 ന് നടക്കുന്ന ഫ്രാറ്ററോളിയുടെയും മഗ്ദ മസ്രിയുടെയും വിവാഹ ചടങ്ങുകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കണമെങ്കിൽ പുതിയ പാസ്‌പോർട്ട് ലഭിക്കണം. സാധാരണ ഗതിയിൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചാൽ കൈയിൽ കിട്ടാൽ ദിവസങ്ങളെടുക്കും. അതോടെ വിവാഹ ചടങ്ങുകൾ മുടങ്ങുകയും ചെയ്യും. ഏതായിലും പുതിയ പാസ്‌പോർട്ടിന് വരൻ അപേക്ഷിച്ചിട്ടുണ്ട്.

പാസ്‌പോർട്ട് നായ കീറിയതോടെ താൻ സമ്മർദത്തിലാണ് ഫ്രാട്ടോറോളി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പാസ്‌പോർട്ട് ഓഫീസിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ഓഫീസിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും എത്രയും പെട്ടന്ന് പാസ്‌പോർട്ട് കിട്ടാനുള്ള നടപടികൾ എടുക്കുന്നുണ്ടെന്നും ഓഫീസ് അറിയിച്ചെന്നും ഫ്രാട്ടോറോളി പറഞ്ഞു. ഈ വെള്ളിയാഴ്ചയാണ് ദമ്പതികൾ ഇറ്റലിയിലേക്ക് പറക്കേണ്ടത്. അന്ന് പാസ്‌പോർട്ട് കിട്ടിയില്ലെങ്കിൽ വധുവും അതിഥികളും താനില്ലാതെ ഇറ്റലിയിലേക്ക് പോകേണ്ടി വരും. ഇനി വിവാഹത്തിന്റെ തൊട്ടുമുമ്പ് വരെ പാസ്‌പോർട്ട് കിട്ടിയില്ലെങ്കിൽ താൻ വീട്ടിലിരിക്കേണ്ടിവരും. പ്രതിശ്രുത വധുവും വിവാഹസംഘവും തിരികെ യു.എസിലേക്ക് മടങ്ങുമ്പോൾ കാണാമെന്നും വരൻ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News