മൊറോക്കോ ഭൂചലനത്തിൻ്റെ ഇരകൾക്ക് ആദരമർപ്പിച്ച് ഈഫൽ ടവർ ലൈറ്റുകളണച്ചു

ഭൂചലനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 2000 കടന്നു

Update: 2023-09-10 09:59 GMT
Advertising

പാരിസ്: മൊറോക്കോ ഭുകമ്പത്തിന്റെ ഇരകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകളണച്ചു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തിൽ 2000ത്തിലധികമാളുകളാണ് മരിച്ചത്. 700ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്ക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുയാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ ഭൂചനലമാണുണ്ടായത്. പർവതമേഖലകളിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പൗരാണിക നഗരമായ മാരിക്കേഷിലുൾപ്പടെ നിരവധി നാശനഷ്ടങ്ങളുണ്ടായി. ജമ അൽഫ്ന സ്‌ക്വയറിലെ പള്ളിയുടെ മിനാരങ്ങൾ തകർന്നു.

അറ്റ്ലസ് പർവതനിരകളിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നാശം വിതച്ച മാരകമായ ഭൂകമ്പത്തെ തുടർന്ന് മൊറോക്കോ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് കൊട്ടാരം പ്രസ്താവനയിൽ വ്യക്തമാക്കി. ഭൂചലനത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ മൊറോക്കോയ്കക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News