'പെന്‍റഗണിനെ ഞെട്ടിച്ച് വമ്പൻ സ്‌ഫോടനം'; യാഥാർത്ഥ്യം എന്ത്?

ഔദ്യോഗിക റഷ്യൻ മാധ്യമമായ 'റഷ്യ ടുഡേ' ഉൾപ്പെടെ വാർത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്

Update: 2023-05-22 17:14 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: യു.എസ് സൈനിക ആസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ പെന്റഗൺ ആസ്ഥാനത്തിനു പുറത്ത് വമ്പൻ സ്‌ഫോടനം നടന്നതായി സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്. പെന്റഗണിനു പുറത്ത് വമ്പൻ പുകച്ചുരുളുകൾ ഉയരുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് വാർത്ത പ്രചരിച്ചത്. വാർത്ത ചില അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളും ഏറ്റുപിടിച്ചിരുന്നു.

ഔദ്യോഗിക റഷ്യൻ മാധ്യമമായ 'റഷ്യ ടുഡേ'(ആർ.ടി)യുടെ ട്വിറ്റർ ഹാൻഡിലാണ് വാർത്ത ആദ്യമായ പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമങ്ങളിലൊന്ന്. എന്നാൽ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് വഴി സൃഷ്ടിച്ചതാണെന്നു കരുതപ്പെടുന്ന വ്യാജ ചിത്രമാണ് പ്രചരിക്കുന്നതെന്ന് യു.എസ് മാധ്യമമായ 'വൈസ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. ആർ.ടിക്കു പുറമെ വാർ മോണിറ്റേഴ്‌സ്, ബ്ലൂംബെർഗ്ഫീഡ് ഉൾപ്പെടെയുള്ള വെരിഫൈഡ് ട്വിറ്റർ പേജുകളിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത പ്രചരിച്ചതിനു പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി യു.എസ് വൃത്തങ്ങൾ രംഗത്തെത്തിയതായി 'വൈസ്' റിപ്പോർട്ട് ചെയ്തു. വാർത്ത വ്യാജമാണെന്ന് എർലിങ്ടൺ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കി.

പെന്റഗണിനു പുറത്ത് സ്‌ഫോടനങ്ങളോ അത്തരം സംഭവങ്ങളോ നടന്നിട്ടില്ല. പൊതുജനങ്ങൾക്ക് പരിക്കേറ്റതായുള്ള വാർത്തകളും ശരിയല്ലെന്നും ട്വീറ്റിൽ വിശദീകരിച്ചു.

Summary: Fact-check: Fake image of explosion near Pentagon went viral

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News