ഗസ്സയിൽ യു.എസിനും തിരിച്ചടി; അഞ്ച് ഡെൽറ്റ ഫോഴ്‌സ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യു.എസ് സൈന്യത്തിലെ പ്രത്യേക ദൗത്യവിഭാഗമാണ് ഡെൽറ്റ. ഹമാസ് ബന്ദികളാക്കിയ യു.എസ് പൗരമാരെ മോചിപ്പിക്കാനാണ് ഇവർ ഗസ്സയിലെത്തിയത്.

Update: 2023-11-16 08:54 GMT
Advertising

ഗസ്സ: ഗസ്സയിൽ അഞ്ച് ഡെൽറ്റ ഫോഴ്‌സ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് യു.എസ് സൈനികർ മരിച്ചതായി രണ്ട് ദിവസം മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയർ ഇന്ധനം നിറയ്ക്കൽ ദൗത്യത്തിനിടെയാണ് ഹെലികോപ്ടർ തകർന്നതെന്നായിരുന്നു യു.എസ് പെന്റഗൺ പുറത്തുവിട്ട വിവരം.

എന്നാൽ ഇത് കളവാണെന്നാണ് റഷ്യൻ ഏജൻസികൾ ആരോപിക്കുന്നത്. യു.എസ് ഡെൽറ്റ ഫോഴ്‌സ് അംഗങ്ങളായ ഇവർ ഗസ്സയിൽ കൊല്ലപ്പെട്ടതാണെന്നാണ് റഷ്യ പുറത്തുവിടുന്ന വിവരം. യു.എസ് സൈന്യത്തിലെ പ്രത്യേക ദൗത്യവിഭാഗമാണ് ഡെൽറ്റ. ഹമാസ് ബന്ദികളാക്കിയ യു.എസ് പൗരമാരെ മോചിപ്പിക്കാനാണ് ഇവർ ഗസ്സയിലെത്തിയത്. ഈ ദൗത്യത്തിനിടെയാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം യു.എസ് സൈനികർ ഗസ്സയിൽ എത്തിയിട്ടില്ലെന്ന നിലപാടിലാണ് പെന്റഗൺ.


അതിനിടെ വടക്കൻ ഗസ്സയിലെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 50 ആയി. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എസിലും യു.കെയിലും പ്രതിഷേധം തുടരുകയാണ്. യു.എസിലെ ക്യാപിറ്റോൾ സ്ട്രീറ്റിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റമുട്ടലിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റു. വെടിനിർത്തൽ ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിന് മുന്നിലും കൂറ്റൻ റാലി നടന്നു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് റാലി. പ്രമേയം 125നെതിരെ 293 വോട്ടുകൾക്ക് പരാജയപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News