മോസ്‌കോ മാളിൽ ചൂടുവെള്ള പൈപ്പ് പൊട്ടിതെറിച്ചു; നാല് മരണം,10 പേർക്ക് പരിക്കേറ്റു

പരിക്കേറ്റവരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മേയർ സെർജി സൊബിയാനിൻ അറിയിച്ചു

Update: 2023-07-23 04:46 GMT
മോസ്‌കോ മാളിൽ ചൂടുവെള്ള പൈപ്പ് പൊട്ടിതെറിച്ചു; നാല് മരണം,10 പേർക്ക് പരിക്കേറ്റു
AddThis Website Tools
Advertising

മോസ്‌കോ: പടിഞ്ഞാറൻ മോസ്‌കോയിലെ ഷോപിംഗ് മാളിൽ ശനിയാഴ്ച ചൂടുവെള്ളത്തിന്റെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നാല് പേർ മരിച്ചു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മേയർ സെർജി സൊബിയാനിൻ പറഞ്ഞു. ഇരകളായ എല്ലാവർക്കും വൈദ്യസഹായം നൽകുന്നുണ്ടെന്നും സോബിയാനിൻ കൂട്ടിച്ചേർത്തു.

സംഭവത്തിന്റെതായി പുറത്തുവന്ന വീഡിയോയിൽ കെട്ടിടത്തിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതും നീരാവി പുറത്തേക്ക് വരുന്നതും കാണാം. വ്രെമേന ഗോഡ എന്ന മാളിലാണ് സംഭവം. 2007 ൽ ആരംഭിച്ച ഇവിടെ 150 ലധികം ഷോപുകളുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Web Desk

By - Web Desk

contributor

Similar News