യു.എസിൽ കെട്ടിടത്തിന് തീയിട്ടശേഷം വെടിവെപ്പ്; നാല് മരണം
പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പ്. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവർക്കെതിരെയാണ് അക്രമി വെടിയുതിർത്തത്.
ഹൂസ്റ്റൺ: യു.എസിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ടശേഷം നടത്തിയ വെടിവെപ്പിൽ നാലുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മരിച്ച നാലിൽ ഒരാൾ അക്രമിയാണ്. 40 വയസ്സുകാരനായ ആഫ്രോ-അമേരിക്കൻ വംശജനാണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി.
പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പ്. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവർക്കെതിരെയാണ് അക്രമി വെടിയുതിർത്തത്. 8020 ഡൺലാപ് സ്ട്രീറ്റിൽ മുറികൾ വാടകക്ക് നൽകുന്ന കേന്ദ്രത്തിലാണ് അക്രമം നടന്നത്.
"Brutal murder," is how this resident describes what unfolded overnight at his complex.
— Rilwan Balogun (@KPRC2Rilwan) August 28, 2022
Police say one of his neighbors intentionally set the building on fire luring people out then shot and killed three.
"It's shocking." @KPRC2
More at 8:30 and 10 pic.twitter.com/DfYpEX631F