ബന്ദിമോചനത്തിൽ ഇസ്രായേൽ വീണ്ടും ചർച്ചക്ക്; ഉപാധികൾക്ക് വിധേയമായല്ലാതെ ചർച്ചിക്കില്ലെന്ന് ഹമാസ്‌

കമാൽ അദ്​വാൻ ആശുപത്രി വളപ്പിൽ 20 ഫലസ്​തീനിക​ളെ ബുൾഡോസർ കയറ്റി ഇസ്രായേൽ സേന കൊലപ്പെടുത്തി.

Update: 2023-12-17 00:59 GMT
Advertising

ഗസ്സ: ഗസ്സയിൽ വെടിനിർത്തലിനും ദീർഘകാല സമാധാനം സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം. ബന്ദിമോചനവുമായി ബന്​ധപ്പെട്ട്​ ഖത്തറും ഈജിപ്​തുമായി ആശയവിനിമയം ആരംഭിച്ചതായി ഇസ്രായേലും സ്​ഥിരീകരിച്ചു. എന്നാൽ അധിനിവേശം അവസാനിപ്പിച്ച്​ ഉപാധികൾക്ക്​ വിധേയമായല്ലാതെയുള്ള ബന്ദിമോചന ചർച്ചക്കില്ലെന്ന്​ ഹമാസ് വ്യക്തമാക്കി. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്​ തെൽ അവീവിൽ ആയിരങ്ങൾ തെരുവിലിറങ്ങി. യു.എസ്​ ഹോംലാൻറ്​ സെക്യൂരിറ്റിയിലെ 130 ജീവനക്കാർ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്​ ജോ ബൈഡനെ സമീപിച്ചതായി സി.എൻ.എൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ഇ​സ്രാ​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡേ​വി​ഡ് ബ​ർ​നീ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​താ​നി​യു​മാ​യി നോ​ർ​വേ ത​ല​സ്ഥാ​ന​മാ​യ ​ഓ​സ്​​ലോ​യി​ൽ കൂ​ടി​ക്കാ​ഴ്ചന​ട​ത്തി. മൂ​ന്ന് ബ​ന്ദി​ക​ളെ സൈ​ന്യം അ​ബ​ദ്ധ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തും​ ക​ര​യു​ദ്ധ​ത്തി​ൽ ക​ന​ത്ത തി​രി​ച്ച​ടി​ നേ​രി​ടു​ന്നതുമായ സാഹചര്യത്തിൽ എ​ങ്ങ​നെ​യും ബാ​ക്കി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നുള്ള നീക്കത്തിന്റെ ഭാഗമായാണ്​ ഇസ്രായേൽ നടപടി. എന്നാൽ അധിനിവേശം അവസാനിപ്പിച്ചും ഉപാധികൾ അംഗീകരിച്ചും വേണം ബന്ദിമോചന ചർച്ചയെന്ന നിലപാട്​ ഹമാസ്​ ആവർത്തിച്ചു. ഇത്​ സ്വീകാര്യമല്ലെന്ന്​ നെതന്യാഹു. ഇതോടെ മധ്യസ്​ഥ ചർച്ച വഴിമുട്ടാനാണ്​ സാധ്യത. ഹമാസിനെ തുരത്താതെ യുദ്ധം അവസാനിപ്പിക്കുന്നത്​ ഇസ്രായേൽ എന്ന രാജ്യത്തിന്റെ നിലനിൽപ്പിന്​ തന്നെ ഭീഷണിയാകുമെന്നാണ് നെതന്യാഹു പറഞ്ഞത്​. വെളുപ്പിന്​ ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെന്നാണ്​ റിപ്പോർട്ട്​. മന്ത്രിസഭാ യോഗത്തിനു തൊട്ടുമുമ്പാണ്​​ യുദ്ധം തുടരുമെന്ന്​ നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറ്​സും അറിയിച്ചത്​. 

ഗ​സ്സ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത പോ​രാ​ട്ടം തുടരുകയാണ്​. കമാൽ അദ്​വാൻ ആശുപത്രി വളപ്പിൽ 20 ഫലസ്​തീനിക​ളെ ബുൾഡോസർ കയറ്റി ഇസ്രായേൽ സേന കൊലപ്പെടുത്തി. തെ​ക്ക​ൻഗ​സ്സ​യി​ലെ ഖാ​ൻ യൂ​നു​സി​ൽ വീ​ട് ത​ക​ർ​ക്ക​പ്പെ​ട്ട​വ​ർ താ​മ​സി​ച്ചി​രു​ന്ന ത​മ്പു​ക​ളും ഇ​സ്രാ​യേ​ൽ ന​ശി​പ്പി​ച്ചു.  ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ​യും ചി​കി​ത്സ ല​ഭി​ക്കാ​തെ​യും ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ ദു​രി​താ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ധ​ന​ക്ഷാ​മം കാ​ര​ണം ഗ​സ്സ​യി​ലെ 36 ആ​ശു​പ​ത്രി​ക​ളി​ൽ 11 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യസം​ഘ​ട​നഅ​റി​യി​ച്ചു. ലബനാൻ അതിർത്തിയിലും സംഘർഷം രൂക്ഷമാണ്. ബോംബാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും രണ്ട്​ സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ലബനാനു നേരെ തുറന്ന യുദ്ധത്തിന്​ മടിക്കില്ലെന്ന്​ ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഹൂത്തികളുടെ ആക്രമണ ഭീഷണി മുൻനിർത്തി കൂടുതൽ ഷിപ്പിങ്​ കമ്പനികൾ ചെങ്കടൽ മുഖേനയുള്ള ചരക്കുനീക്കത്തിൽ നിന്ന്​ പിൻമാറി. ലോകോത്തര ഷിപ്പിങ്​ കമ്പനികളായ അഞ്ചിൽ നാലും ചെങ്കടൽ മുഖേനയുള്ള സർവീസ്​ അവസാനിപ്പിച്ചത്​ ലോക സമ്പദ്​ഘടനക്ക്​ തിരിച്ചടിയാകും. അന്തർദേശീയ സമൂഹം ഇടപെട്ടില്ലെങ്കിൽ സ്വന്തം നിലക്ക്​ സൈനികനീക്കത്തിന്​ മടിക്കില്ലെന്ന്​ ഇസ്രായേൽ അറിയിച്ചു. എന്നാൽ ഇസ്രാ​​യേ​ലോ അ​മേ​രി​ക്ക​യോ മ​റ്റേ​തെ​ങ്കി​ലും പാ​ശ്ചാ​ത്യ ശ​ക്തി​ക​ളോ യ​മ​നെ ആ​ക്ര​മി​ച്ചാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ഇറാന്റെ പിന്തുണയുള്ള ഹൂത്തികളും തിരിച്ചടിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News