ഫലസ്തീൻ ജനതയെ പുറംതള്ളാൻ ഭൂമുഖത്ത് ഒരു ശക്തിക്കും കഴിയില്ല; സ്വേച്ഛാധിപതികളുടെ ശവപ്പറമ്പായി ഗസ്സ മാറും: ഹമാസ്

അൽശിഫ അടക്കം അഞ്ച് ആശുപത്രികൾക്ക് നേരെയാണ് ഇന്ന് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്.

Update: 2023-11-06 15:44 GMT
Advertising

ഗസ്സ: യുദ്ധ മുഖത്ത് ഇസ്രായേൽ വൻ തകർച്ച നേരിടുകയാണെന്ന് ഹമാസ്. വ്യാജപ്രചാരണങ്ങളും കൂട്ടക്കുരുതികളും അതിന്റെ പ്രതിഫലനമാണ്. ആശുപത്രികൾ തകർക്കുന്നത് ആസൂത്രിത നീക്കമാണ്. ഗസ്സ വിട്ടുപോകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസ്രായേൽ മന്ത്രിയുടെ വിവാദ പ്രസ്താവന കുരുതി തുടരുമെന്ന പ്രഖ്യാപനമാണെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീൻ ജനതയെ പുറംതള്ളാൻ ഭൂമുഖത്ത് ഒരു ശക്തിക്കും കഴിയില്ല. ശക്തമായ പോരാട്ടത്തിലൂടെ ശത്രുവിന് കാര്യമായ ക്ഷതമേൽപ്പിക്കാനായി. സ്വേച്ഛാധിപതികളുടെ ശവപ്പറമ്പായി ഗസ്സ മാറും. ഒക്ടോബർ ഏഴിന് ഗസ്സ ചരിത്രം കുറിച്ചു. ശത്രു ലക്ഷ്യമിടുന്ന ദിശയിലല്ല യുദ്ധം നീങ്ങുന്നത്. ഇന്ധനം, മരുന്ന്, സഹായ ഉത്പന്നങ്ങൾ എന്നീ മിനിമം ആവശ്യമാണ് ഫലസ്തീൻ ജനതക്കുള്ളതെന്നും ഹമാസ് പറഞ്ഞു.

അൽശിഫ അടക്കം അഞ്ച് ആശുപത്രികൾക്ക് നേരെയാണ് ഇന്ന് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. കുട്ടികൾക്കായുള്ള അൽ നസ്ർ ആശുപത്രി, അൽ റൻതീസി ആശുപത്രി, മാനസികരോഗാശുപത്രി, കണ്ണാശുപത്രി എന്നിവിടങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News