റഷ്യക്കെതിരെയുള്ള പുതിയ ഉപരോധങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസഫ് ബോറലാണ് പുതിയ തീരുമാനങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്

Update: 2022-02-28 01:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

റഷ്യക്കെതിരെയുള്ള പുതിയ ഉപരോധങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസഫ് ബോറലാണ് പുതിയ തീരുമാനങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്.യുക്രൈന് കൂടുതൽ സഹായങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു.

റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുകയാണ് യൂറോപ്യൻ യൂണിയൻ .റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.റഷ്യൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചു.റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസിലും ഉപരോധം ഏർപ്പെടുത്താൻ തീരുമാനമായി. സാമ്പത്തിക ഇടപാടുകളിലെ ഉപരോധവും കൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ സ്വിഫ്റ്റ് ഇന്‍റര്‍ ബാങ്കിങ് നെറ്റ്‍വര്‍ക്കില്‍ നിന്ന് ചില റഷ്യൻ ബാങ്കുകളെ ഒഴിവാക്കി. റഷ്യയുടെ സെൻട്രൽ ബാങ്കുകൾക്ക് വിലക്കും ഏർപ്പെടുത്തി.റഷ്യയിലെ ധനികരുടെ ഇടപാടുകളിലും നിയന്ത്രണമുണ്ടാകും. ബ്രസൽസ് ഫണ്ടിങിൽ നിന്ന് യുക്രൈന് കൂടുതൽ യുദ്ധവിമാനങ്ങൾ നൽകാനും യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ തീരുമാനമായി. യുദ്ധം തുടർന്നാൽ 7 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News