ലോകത്തെ കോവിഡ് മരണം 50 ലക്ഷം കവിഞ്ഞു; മരിച്ചവരിലേറെയും വാക്സിന്‍ എടുക്കാത്തവര്‍

വിവിധ രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ചതിനു പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്

Update: 2021-10-02 12:16 GMT
Editor : Nisri MK | By : Web Desk
Advertising

ലോകത്ത് കോവിഡ് മരണം 50 ലക്ഷം കവിഞ്ഞു. മരിച്ചവരിലേറെയും വാക്സിന്‍ എടുക്കാത്തവരാണ്. വിവിധ രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ചതിനു പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് ആണ് കണക്ക് പുറത്തുവിട്ടത്. 

ലോകത്ത് കോവിഡ് മരണം ആദ്യമായി 25 ലക്ഷം കടക്കാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ തുടര്‍ന്നുള്ള 236 ദിവസത്തിനുള്ളിലാണ് മരണസംഖ്യ 50 ലക്ഷം പിന്നിട്ടത്. ഇന്ത്യയിലും യുഎസ്, റഷ്യ, ബ്രസീല്‍, മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളിലുമാണ് മൊത്തം മരണത്തില്‍ പകുതിയും. കഴിഞ്ഞയാഴ്ച പ്രതിദിനം ശരാശരി 8,000 മരണമാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്.

ലോകജനസംഖ്യയുടെ പകുതിയിലധികം പേരും ഇപ്പോഴും ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്തവരാണ്. രാജ്യങ്ങള്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഡെല്‍റ്റ വകഭേദം ഭീഷണിയുയര്‍ത്തുകയാണ്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News