ഗസ്സയിൽ നാളെ മുതൽ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള സാധ്യത ശക്​തം

നിത്യവും 10 വീതം ബന്ദികളെ ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന്​ ഇ​സ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

Update: 2023-11-27 01:17 GMT
Editor : Jaisy Thomas | By : Web Desk

ഗസ്സയില്‍ നിന്നുള്ള ദൃശ്യം

Advertising

തെല്‍ അവിവ്: ഗസ്സയിൽ നാളെ മുതൽ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള സാധ്യത ശക്​തം. നിത്യവും 10 വീതം ബന്ദികളെ ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന്​ ഇ​സ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഫലസ്​തീൻ പ്രശ്​നത്തിന്​ അടിയന്തര രാഷ്​ട്രീയ പരിഹാരം ഉണ്ടാകണമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡൻ. ഇസ്രായേലിന്‍റെ ഒരു കപ്പൽ കൂടി യെമനിലെ ഹൂത്തികൾ റാഞ്ചി.

വെടിനിർത്തൽ മൂന്നാം ദിവസമായ ഇന്നലെ രാത്രി 13 ഇസ്രായേൽ ബന്ദികളെ ഹമാസ്​ ​മോചിപ്പിച്ചു. ഇതിനു പുറമെ തായ്​ലാൻറിൽ നിന്നുള്ള മൂന്നു പേരെയും ഒരു റഷ്യൻ പൗരനെയും ഉപാധികളില്ലാതെയും ഹമാസ്​ കൈമാറി തടവറകളിലുള്ള 39 ഫലസ്​തീനികളെ ഇസ്രായേലും വിട്ടയച്ചു. റാമല്ലയിൽ ആയിരങ്ങൾ തെരുവിലിറങ്ങിയാണ്​ ഫലസ്​തീൻ തടവുകാരുടെ മോചനം ആഘോഷമാക്കിയത്​. ബന്ദികളെ കൈമാറി വെടിനിർത്തൽ നീട്ടാനുള്ള ചർച്ച ഊർജിതമാണെന്ന്​ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും അറിയിച്ചു. ഇതിനു പിന്നാലെയാണ്​ ജോ ബൈഡൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തുന്നതും വെടിനിർത്തൽ നീട്ടാനുള്ള സന്നദ്ധത അറിയിക്കുന്നതും. ദിവസം 10 ബന്ദികൾ എന്ന ഇസ്രായേൽ വ്യവസ്​ഥ സംബന്​ധിച്ച ഹമാസി​ന്‍റെ പ്രതികരണം വന്നിട്ടില്ല.

ഗസ്സയിലക്ക്​ കൂടുൽ സഹായം എത്തിക്കുക എന്നതുൾപ്പെടെ ഹമാസ്​ മുന്നോട്ടുവെച്ച ആവശ്യം അമേരിക്ക അംഗീകരിച്ചതായി മധ്യസ്​ഥ രാജ്യങ്ങൾ പ്രതികരിച്ചു. സമഗ്ര വെടിനിർത്തൽ സാധ്യമാക്കുകയാണ്​ തങ്ങളുടെ ലക്ഷ്യമെന്ന്​ ഖത്തർ നേതൃത്വം വ്യക്​തമാക്കി. ഏതായാലും ഇന്ന്​ രാത്രിക്കകം ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ്​ പ്രതീക്ഷ. അതിനിടെ, വെസ്​റ്റ്​ ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു. ഫലസ്​തീൻ ജനതയെ പുറന്തള്ളാനുള്ള നീക്കത്തി​ന്‍റെ തുടർച്ച തന്നെയാണിതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ഇ​സ്രാ​യേ​ലു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​താ​യി ഹ​മാ​സി​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്സു​ദ്ദീ​ൻ അ​ൽഖ​സ്സാം ബ്രി​ഗേ​ഡ്.സൈ​നി​ക കൗ​ൺ​സി​ൽഅം​ഗ​വും വ​ട​ക്ക​ൻഗ​സ്സ ക​മാ​ൻ​ഡ​റു​മാ​യ അ​ഹ്മ​ദ് അ​ൽഗ​ൻ​ദൂ​ർ, ക​മാ​ൻ​ഡ​ർ​മാ​രാ​യ വാ​ഇ​ൽ റ​ജ​ബ്, റാ​ഫ​ത്സ​ൽ​മാ​ൻ, അ​യ്മ​ൻ സി​യാംഎ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്​.

ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ ച​ര​ക്കു​ക​പ്പ​ൽ ഹൂത്തി ആ​യു​ധ​ധാ​രി​ക​ൾ റാ​ഞ്ചി​. ഇ​സ്രാ​യേ​ലി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ സോ​ഡി​യാ​ക്മാ​രി​ടൈ​മി​നു കീ​ഴി​ലു​ള്ള​താ​ണ് കപ്പൽ. 22 ജീ​വ​ന​ക്കാ​രാ​ണ്​ കപ്പലിലുള്ളത്​. .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News