നിലക്കാത്ത നിലവിളികളും ശബ്ദസന്ദേശങ്ങളും; ഹൃദയം പൊള്ളിച്ച് സിറിയയും തുർക്കിയും

പൊക്കിൾകൊടിയുമായി ഒരു കൈക്കുഞ്ഞിനെയാണ് രക്ഷാപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തെടുത്തത്

Update: 2023-02-08 01:21 GMT
Editor : Lissy P | By : Web Desk
Advertising

അങ്കാറ: ഭൂകമ്പം തകർത്ത തുർക്കിയിലും സിറിയയിലും നെഞ്ച് പൊള്ളിക്കുന്ന കാഴ്ചകളാണ എവിടെയും. ഭൂചലനം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും നിരവധി പേരാണ് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന നിലവിളികളും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളുമാണ് എല്ലായിടത്തും. സിറിയയിലും തുർക്കിയിലുമെല്ലാം ഹൃദയം പൊള്ളുന്ന കാഴ്ചകളാണ്.ഒരായുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുന്ന കാഴ്ച..

അതിനിടെ ആശങ്കയേറ്റി കനത്ത മഞ്ഞുവീഴ്ചയും മഴയും. വസ്ത്രവും ഭക്ഷണവുമില്ലാതെ എങ്ങോട്ട് പോകണമെന്നറിയാതെ തണുപ്പിനെ അതിജീവിക്കാൻ ശ്രമിക്കുന്ന ചിലർ..  ബഹുനില കെട്ടിടങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുന്നു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് എല്ലാവരും.

പൊക്കിൾകൊടിയുമായി ഒരു കൈക്കുഞ്ഞിനെയാണ് രക്ഷാപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തെടുത്തത്. ഒരുപക്ഷേ ഭൂകമ്പത്തിൽ പ്രസവിച്ചതാകാം. ആ കുഞ്ഞിന്റെ അമ്മയെ ജീവനോടെ രക്ഷപ്പെടുത്താനായതില്ല. അങ്ങനെ എത്രയെത്ര കരളലിയിക്കുന്ന കാഴ്ചകൾ...കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും ഇപ്പോഴും നിലച്ചിട്ടില്ല.കൊടും തണുപ്പിനെ അതിജീവിച്ച് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News