യു.എസ്, യു.കെ വാണിജ്യ കപ്പലുകളും സൂയസ് കനാലിൽ തടഞ്ഞ് ഹൂതികൾ

യു.എസ്, യു.കെ കപ്പലുകളും ചെങ്കടൽ മുറിച്ചു കടക്കാൻ അനുവദിക്കില്ലെന്ന് യമൻ സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ മുഹമ്മദ് അൽ-ബുഹൈതി പറഞ്ഞു.

Update: 2024-01-13 14:39 GMT
Advertising

യമൻ: യു.എസ്, യു.കെ വാണിജ്യ കപ്പലുകളും സൂയസ് കനാലിൽ തടഞ്ഞതായി ഹുതികൾ. നേരത്തെ, ഇസ്രായേലിലേക്കുള്ള വാണിജ്യ കപ്പലുകൾ മാത്രമാണ് തടഞ്ഞിരുന്നത്. ഇന്ന് മുതൽ യു.എസ്, യു.കെ കപ്പലുകളും ചെങ്കടൽ മുറിച്ചു കടക്കാൻ അനുവദിക്കില്ലെന്ന് യമൻ സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ മുഹമ്മദ് അൽ-ബുഹൈതി പറഞ്ഞു.

അതിനിടെ തുടർച്ചയായ രണ്ടാം ദിവസവും യു.എസ് യമനിൽ ആക്രമണം നടത്തി. സൻആയിലെ നിരീക്ഷണ റഡാറുകൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സൻആയിലെ വ്യോമത്താവളത്തിന് നേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.

സൻആയിൽ യു.എസ് ഇന്ന് നടത്തിയ ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്രട്ടറി നസറുദ്ദീൻ അമീർ പറഞ്ഞു. ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് യു.എസും ബ്രിട്ടനും യമനിൽ സംയുക്ത ആക്രമണം നടത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News