പുടിൻ സ്ത്രീയായിരുന്നെങ്കിൽ യുദ്ധത്തിന് ഇറങ്ങി തിരിക്കില്ലായിരുന്നു: ബോറിസ് ജോൺസൺ

യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷലിപ്തമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ബോറിസ് ജോൺസൺ

Update: 2022-06-29 11:51 GMT
Editor : afsal137 | By : Web Desk
Advertising

ബെർലിൻ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്ത്രീയായിരുന്നുവെങ്കിൽ യുദ്ധത്തിന് ഇറങ്ങി തിരിക്കില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അങ്ങനെയായിരുന്നെങ്കിൽ അയാൾ അക്രമത്തിന്റെ മാർഗം സ്വീകരിക്കില്ലായിരുന്നുവെന്നും വാർത്താ സമ്മേളനത്തിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷലിപ്തമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും അധികാര കേന്ദ്രങ്ങളിൽ കൂടുതൽ സ്ത്രീകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീർച്ചയായും ജനങ്ങൾ യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നവരാണ്, എന്നാൽ അത് സാധ്യമാകുന്നില്ല, സമാധാനത്തിനുള്ള ശ്രമങ്ങൾ റഷ്യയുടെയും പുടിന്റെയും ഭാഗത്ത്‌നിന്നുണ്ടാകുന്നില്ലെന്നും ബോറിസ് ജോൺസൺ കുറ്റപ്പെടുത്തി. സമാധാന ചർച്ചകൾക്കായുള്ള ശ്രമങ്ങൾ പാശ്ചാത്യ സഖ്യ കക്ഷികളിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News