ആഗോളവ്യാപകമായി പണിമുടക്കിയ ഇൻസ്റ്റഗ്രാം തിരിച്ചു വന്നത് രണ്ട് മണിക്കൂറിന് ശേഷം
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായത്
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ആഗോളവ്യാപകമായി പണിമുടക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായത്. സാങ്കേതിക തകരാർ മൂലം രണ്ട് മണിക്കൂറോളമാണ് സേവനങ്ങള്‍ തടസപ്പെട്ടത്. 98000ലധികം ഉപഭോഗക്താക്കള്‍ക്ക് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായതായി ഔട്ടേജ് ട്രാക്കിങ് വെബ്സെറ്റ് അറിയിച്ചു. നിലവിൽ പ്രശ്നം പരിഹരിച്ച് പ്രവർത്തനം പുഃനസ്ഥാപിച്ചിട്ടുണ്ട്.
കാനഡയിൽ 24000ത്തിലധികം ഉപയോക്താക്കള്‍ക്കും ബ്രിട്ടനിൽ 56000ത്തിലധികം ഉപയോക്താക്കള്‍ക്കും സേവനം തടസപ്പെട്ടതായി റോയിട്ടേഴ്സ് അറിയിച്ചു. ഇതിന് മുൻപ് മെയ് 18 നും സമാനമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ചിലർക്ക് സ്റ്റോറി കാണുന്നതിനും ഫീഡ് ആക്സസ് ചെയ്യുന്നതിനുമായിരുന്നു പ്രശ്നം എങ്കിൽ മറ്റു ചിലർക്ക് അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ഇതുവരെ പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല.