ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ; മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ പാരീസിൽ നിന്ന് ധാക്കയിൽ തിരിച്ചെത്തി മണിക്കൂറുകൾക്കകം

Update: 2024-08-08 17:22 GMT
Advertising

ധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. 'ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കും'. സത്യപ്രതിജ്ഞാ ചടങ്ങിൽ യൂനുസ് പറഞ്ഞു.‌ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന 15 വർഷത്തിന് ശേഷം പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ടാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ തലവനായി അധികാരമേറിയത്.

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​​ത്തെ​ത്തു​ട​ർ​ന്ന് ശൈ​ഖ് ഹ​സീ​ന രാ​ജി​വെ​ച്ച് രാ​ജ്യം വി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ചികിത്സാപരമായ ആവശ്യങ്ങൾക്ക് വിദേശത്തായിരുന്ന യൂനുസ് പാരീസിൽ നിന്ന് ധാക്കയിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ ബംഗഭബനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News