'സ്വന്തം ദൗർബല്യത്തിന് മറയിടാൻ തെഹ്‌റാനെ കുറ്റപ്പെടുത്തുന്നു'; ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ പങ്കില്ല: ഇറാൻ

വെസ്റ്റ് ബാങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ 13 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Update: 2023-10-09 03:47 GMT
iran denies involvement in hamas attack
AddThis Website Tools
Advertising

തെഹ്‌റാൻ: ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം തങ്ങളുടെ പിന്തുണയോടെയാണെന്ന ആരോപണം നിഷേധിച്ച് ഇറാൻ. സ്വന്തം ദൗർബല്യത്തിന് തടയിടാൻ തെഹ്‌റാനെ കുറ്റപ്പെടുത്തുകയാണെന്ന് ഇറാൻ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതിനിടെ ഗസ്സക്ക് പുറമേ ഫലസ്തീനിലെ മറ്റു പ്രദേശങ്ങളിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി. സിദ്‌റത് പ്രവിശ്യയിൽ ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. വെസ്റ്റ് ബാങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ 13 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലേക്ക് കരമാർഗം ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. 48 മണിക്കൂറിനകം സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഗസ്സയിൽ വൈദ്യുതിവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. ആശുപത്രികളുടെ പ്രവർത്തനവും താറുമാറായിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് രണ്ടായിരത്തിലേറെ ആളുകളാണ് ആശുപത്രികളിൽ എത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News