തോഷഖാന അഴിമതിക്കേസ്; ഇംറാൻ ഖാന് ആശ്വാസം
തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു.
Update: 2023-08-29 09:37 GMT
തോഷഖാന കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആശ്വാസം. തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇംറാൻ ഖാൻ വൈകാതെ ജയിൽ മോചിതനാകും. കേസിൽ മൂന്നു വർഷം തടവും അഞ്ചു വർഷത്തേക്ക് അയോഗ്യതയുമാണ് ഇസ്‌ലാമാബാദ് ജില്ലാ കോടതി വിധിച്ചത്. പാർട്ടി നേതൃസ്ഥാനത്ത് വരെ ഇരിക്കാൻ പാടില്ലെന്നും കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
തോഷഖാനാ അഴിമതി കേസില്‍ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാന്‍ ഖാനെതിരായ വിധി കോടതി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം.