സഹജീവികളെ കാണാതെ 40 വർഷം കൂട്ടിൽ: ഏകാന്ത ജീവിതത്തിനൊടുവിൽ 'കിസ്‌ക' തിമിംഗലം ഓർമയായി

വാട്ടർ ടാങ്കിന്റെ ഭിത്തികളിൽ തല ഇടിപ്പിക്കുന്ന കിസ്‌കയുടെ വീഡിയോ പുറത്തെത്തിയതോടെയാണ് 'ലോകത്തിലെ ഏകാകിയായ തിമിംഗല'മെന്ന വിശേഷണം കിസ്‌കയ്ക്ക് ലഭിക്കുന്നത്

Update: 2023-03-14 14:04 GMT
Advertising

40 വർഷം നീണ്ട ഏകാന്ത ജീവിതത്തിനൊടുവിൽ കിസ്‌ക തിമിംഗലം ഓർമയായി. അണുബാധയെ തുടർന്ന് മാർച്ച് 9നായിരുന്നു ഓർക്ക വിഭാഗത്തിൽ പെട്ട തിമിംഗലത്തിന്റെ മരണം.

കാനഡയുടെ അവസാന ക്യാപ്റ്റീവ് കില്ലർ വെയ്ൽ ആണ് കിസ്‌ക-കാനഡ കൂട്ടിലടയ്ക്കുന്ന അവസാനത്തെ തിമിംഗലം. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മറൈൻലാൻഡ് എന്ന അമ്യൂസ്‌മെന്റ് പാർക്കിലായിരുന്നു കിസ്‌കയുടെ വാസം. 1979ൽ ഐസ്‌ലാൻഡിൽ നിന്നാണ് കെയ്‌കോ എന്ന മറ്റൊരു തിമിംഗലത്തിനൊപ്പം കിസ്‌കയെയും പിടികൂടുന്നത്.

2021 സെപ്റ്റംബറിൽ വാട്ടർ ടാങ്കിന്റെ ഭിത്തികളിൽ തല ഇടിപ്പിക്കുന്ന കിസ്‌കയുടെ വീഡിയോ പുറത്തെത്തിയതോടെയാണ് ലോകത്തിലെ ഏകാകിയായ തിമിംഗലമെന്ന വിശേഷണം കിസ്‌കയ്ക്ക് ലഭിക്കുന്നത്. തുടർന്ന് തിമിംഗലത്തിനെ കൂട്ടിലടയ്ക്കുന്നതിനെതിരെ നിരവധി മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തി. കിസ്‌ക മാനസിക സമ്മർദമനുഭവിക്കുകയാണെന്ന് കാട്ടി നിയമപരമായി ഇവർ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.

2019ൽ തിമിംഗലങ്ങളെയും ഡോൾഫിനുകളെയും കൂട്ടിലടയ്ക്കുന്നത് നിരോധിച്ച് കാനഡ ഉത്തരവിറക്കിയിരുന്നെങ്കിലും കിസ്‌കയെപ്പോലെ കൂട്ടിലുള്ള തിമിംഗലങ്ങൾക്ക് ഈ ഉത്തരവ് ബാധകമായിരുന്നില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News