ജീവനാംശം നല്‍കിയില്ല; ഇസ്രായേലി ഭാര്യയുടെ പരാതിയില്‍ ഓസട്രേലിയന്‍ പൗരന് 8,000 വര്‍ഷം യാത്രാ വിലക്ക്

ഇസ്രായേല്‍ കോടതിയാണ് ഈ വിചിത്രമായ വിധി പ്രഖ്യാപിച്ചത്

Update: 2021-12-29 12:53 GMT
Advertising

മുന്‍ ഭാര്യക്ക് 1.8 മില്യണ്‍ പൗണ്ട് (ഏകദേശം18.19 കോടി) നല്‍കാത്തതിന് ഓസ്ട്രേലിയന്‍ യുവാവിന് ഇസ്രായേല്‍ കോടതി 8,000 വര്‍ഷത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇസ്രായേലില്‍ താമസിക്കുന്ന ഓസ്ട്രേലിയന്‍ പൗരനായ നോം ഹപ്പര്‍ട്ടിന് 8,000 വര്‍ഷത്തേക്ക് രാജ്യം വിട്ടുപോകാന്‍ കഴിയില്ല. കോടതി വിധി പ്രകാരം ഹപ്പെര്‍ട്ട് തന്‌റെ രണ്ട് കുട്ടികള്‍ക്കും 18 വയസ്സ് തികയുന്നത് വരെ പ്രതിമാസം 5,000 ഷെക്കല്‍ (1.20 ലക്ഷം) രൂപ നല്‍കണം.

2012 ലാണ് ഓസ്‌ട്രേലിയയില്‍ നിന്നും ഇസ്രായേലില്‍ എത്തിയ നോം ഹപ്പര്‍ട്ട് ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിവരം അറിയുന്നത്. 2014 ലാണ് കേസിനാസ്പദമായ വിധി വന്നത്. പറഞ്ഞ പണം നല്‍കാന്‍ സാധിക്കാത്തതിനാലാണ് കോടതിയുടെ വിചിത്രമായ വിധി.

ഇസ്രായേലി സ്ത്രീയെ വിവാഹം കഴിച്ചതു കൊണ്ട് മാത്രം 2013 മുതല്‍ രാജ്യത്ത് കുടുങ്ങിക്കിയടക്കുന്ന വ്യക്തിയാണ് താനെന്നും, നിരവധി വിദേശികള്‍ ഇവിടെ നിന്നും വിവാഹം കഴിക്കുന്നുണ്ടെന്നും അവര്‍ കുടുങ്ങരുതെന്നും നോം ഹപ്പര്‍ട്ട് പറയുന്നു.

എന്നാല്‍ ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ 2018 മുതല്‍ ഇസ്രായേലില്‍ ഒരുപാട് കുട്ടികള്‍ അനാഥരാവുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ്  ഇത്തരം നടപടി എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News