ഗസ്സക്ക് നേരെ ഇസ്രായേൽ ആക്രമണം തുടങ്ങി
ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളിൽ സായുധ ഏറ്റുമുട്ടൽ തുടരുകയാണ്
ജറുസലെം: ഗസ്സക്ക് നേരെ ഇസ്രായേൽ ആക്രമണം തുടങ്ങി. ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളിൽ സായുധ ഏറ്റുമുട്ടൽ തുടരുകയാണ്. യുദ്ധം തുടരുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. 'ഉരുക്ക് വാൾ'എന്നാണ് ഓപ്പറേഷന് പേരിട്ടിരിക്കുന്നത്. ഗസ്സക്ക് നേരെ കരയുദ്ധവും പരിഗണയിലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണം. യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞു.
മൂന്ന് കൂടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലെന്ന് ഇസ്രായേൽ പറഞ്ഞു. 35 ഇസ്രയേലികൾ ഹമാസ് പിടിയിലെന്ന് ഇസ്രായേൽ റേഡിയോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹമാസ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 40 പേരുടെ നില അതീവ ഗുരുതരമെന്ന് ഇസ്രായേൽ അറിയിച്ചു. അതേസമയം, അൽ അഖ്സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു.