ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേൽ ഫലസ്തീൻ നേതാക്കൾ തമ്മിൽ ആശയവിനിമയത്തിന് തുടക്കം

ബൈഡന്റെ നിർദേശത്തെ തുടർന്നാണ് ഇസ്രായേൽ നേതൃത്വം മഹ്‌മൂദ് അബ്ബാസുമായി ഫോണിൽ ബന്ധപ്പെടുന്നത്. ഈ മാസം 14ന് ഇസ്രായേൽ സന്ദർശിക്കുന്ന ബൈഡൻ റാമല്ലയിൽ ഫലസ്തീൻ നേതാക്കളുമായും ചർച്ച നടത്തും.

Update: 2022-07-08 18:25 GMT
Advertising

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിനു മുന്നോടിയായി ഇസ്രായേൽ, ഫലസ്തീൻ നേതാക്കൾ തമ്മിൽ ആശയവിനിമയത്തിന് തുടക്കം. ഇസ്രായേൽ കാവൽ പ്രധാനമന്ത്രി യയിർ ലാപിഡ് -ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ടെലിഫോണിൽ സംസാരിച്ചു. നീണ്ടകാലത്തെ ഇടവേളക്കു ശേഷമാണ് ഇസ്രായേൽ, ഫലസ്തീൻ നേതാക്കൾക്കിടയിൽ ആശയ വിനിമയം നടക്കുന്നത്.

ബൈഡന്റെ നിർദേശത്തെ തുടർന്നാണ് ഇസ്രായേൽ നേതൃത്വം മഹ്‌മൂദ് അബ്ബാസുമായി ഫോണിൽ ബന്ധപ്പെടുന്നത്. ഈ മാസം 14ന് ഇസ്രായേൽ സന്ദർശിക്കുന്ന ബൈഡൻ റാമല്ലയിൽ ഫലസ്തീൻ നേതാക്കളുമായും ചർച്ച നടത്തും. കിഴക്കൻ ജറൂസലമിലെ അതിക്രമങ്ങളും നിയമവിരുദ്ധ കുടിയേറ്റവും കാരണം ഇസ്രായേലുമായുള്ള എല്ലാ ചർച്ചയും ഫലസ്തീൻ അതോറിറ്റി നിർത്തി വെച്ചതായിരുന്നു. അൽ ജസീറ മാധ്യമ പ്രവർത്തക ശിറീൻ അബൂ ആഖിയയുടെ കൊലയോടെ ഇരുകൂട്ടരും തമ്മിലുള്ള ബനധം കൂടുതൽ വഷളായി. മേഖലയിൽ സമാധാനവും സൗഹാർദവും നിലനിർത്താൻ ബക്രീദ് പോലുള്ള അവസരങ്ങൾ കൂടുതൽ പ്രേരണയാകണമെന്ന സന്ദേശമാണ് മഹ്‌മൂദ് അബ്ബാസുമായി പങ്കുവെച്ചതെന്ന് യായിർ ലാപിഡ് പറഞ്ഞു.

ബൈഡന്റെ സന്ദർശന വേളയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിയതായി മഹുമൂദ് അബ്ബാസും പ്രതികരിച്ചു. ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ബൈഡനു മുമ്പാകെ ഫലസ്തീൻ അതോറിറ്റി വ്യക്തമാക്കും. ഇസ്രായേലിലും റാമല്ലയിലും സന്ദർശനം നടത്തുന്ന ജോ ബൈഡൻ എന്തു പ്രഖ്യാപനം നടത്തുമെന്നാണ് എല്ലാവരും താൽപര്യപൂർവം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News