ഇസ്രായേലിനെ വിറപ്പിച്ച് ‘അൽ അഖ്സ പ്രളയം’
‘അൽ അഖ്സ പ്രളയം’ എന്നാണ് ഇസ്രായേൽവിരുദ്ധ ഓപറേഷന് ഹമാസ് സൈനിക വിഭാഗം നൽകിയിരിക്കുന്ന പേര്. പോരാളി സംഘത്തിെൻറ ആസൂത്രിത സൈനിക നീക്കത്തിൽ അമ്പരക്കുകയാണ് ഇസ്രായേൽ
വൻശക്തികളുടെ പിന്തുണയോടെ പതിറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിനെ എതിരിട്ട് പ്രതിരോധ മാർഗത്തിൽ ഫലസ്തീൻ ജനത സ്വീകരിച്ച ശക്തമായ പുതിയ നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് ഇസ്രായേൽ. രണ്ടു തലങ്ങളിലായാണ് ഇത്തവണ ഫലസ്തീൻ പ്രതിരോധം ഇസ്രായേലിെൻറ ഉറക്കം കെടുത്തുന്നത്. ഗസ്സയിൽ നിന്ന് ഇസ്രായേൽ പ്രദേശങ്ങളിലേക്കുള്ള റോക്കറ്റാക്രമണം മാത്രമല്ല സംഭവിക്കുന്നത്. നിരവധി സായുധരായ പോരാളികളെ ഇസ്രായേലിെൻറ ശക്തമായ പ്രതിരോധം ഭേദിച്ച് രാജ്യത്തിനുള്ളിൽ എത്തിക്കാനും ഹമാസിനായി.
സിദ്റത്തിൽ പൊലിസ് സ്റ്റേഷനിൽ ആക്രമണം നടത്താൻ ഹമാസ് പോരാളികൾക്ക് സാധിച്ചുവെന്ന് ഇസ്രായേൽ തന്നെ സ്ഥിരീകരിക്കുന്നു. ഇസ്രായേലിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗ്രനേഡുകളും മറ്റുമായി ഫലസ്തീൻ പോരാളികൾ ഗസ്സ അതിർത്തി ഭേദിച്ച് എങ്ങനെ ഇസ്രായേലിൽ എത്തി എന്നതാണ് അദ്ഭുതകരം. ഇസ്രായേലിെൻറ ഏറ്റവും വലിയ ഇൻറലിജൻസ് പിഴവാണിതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. ഗസ്സയോട് ചേർന്ന ഇസ്രായേൽ പ്രദേശങ്ങളിൽ പലതിലും സായുധ പോരാളികളെ എത്തിച്ചതായി ഹമാസ് സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വ്യക്തമാക്കുന്നു.
കത്തുന്ന ഇസ്രായേൽ കവചിത വാഹനത്തിനു മുമ്പാകെ തോക്കേന്തി ആഹ്ളാദം പ്രകടിപ്പിക്കുന്ന ഫലസതീൻ പോരാളിയുടെ വീഡിയോ ചിത്രവും പുറത്തുവന്നു. ജറൂസലം, റാമല്ല ഉൾപ്പെടെ പല നഗരങ്ങളിലും ഫലസ്തീൻ പോരാളികൾ നുഴഞ്ഞുകയറിയെന്നാണ് ഇസ്രായേൽ സൈന്യം തന്നെ വ്യക്തമാക്കുന്നത്. ‘അൽ അഖ്സ പ്രളയം’ എന്നാണ് ഇസ്രായേൽവിരുദ്ധ ഓപറേഷന് ഹമാസ് സൈനിക വിഭാഗം നൽകിയിരിക്കുന്ന പേര്. പോരാളി സംഘത്തിെൻറ ആസൂത്രിത സൈനിക നീക്കത്തിൽ അമ്പരക്കുകയാണ് ഇസ്രായേൽ.