ഗസ്സയിൽ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ; വെസ്റ്റ്​ ബാങ്കിൽ കൂടുതൽ സൈനിക നടപടി വേണമെന്ന്​ നെതന്യാഹു

തിനിടെ മൂന്ന്​ സൈനികരുടെ കൊലയെ തുടർന്ന്​ ജോർദാൻ- വെസ്റ്റ്​ ബാങ്ക്​ അതിർത്തിയിൽ വൻസുരക്ഷയൊരുക്കി

Update: 2024-09-09 01:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ബന്ദിമോചനത്തിന്​ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭം തുടരുമ്പോഴും ഗസ്സയിൽ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ. വെസ്റ്റ്​ ബാങ്കിൽ കൂടുതൽ സൈനിക നടപടി വേണമെന്ന്​ അടിയന്തര സുരക്ഷാ സമിതി യോഗത്തിൽ നെതന്യാഹു പറഞ്ഞു. അതിനിടെ മൂന്ന്​ സൈനികരുടെ കൊലയെ തുടർന്ന്​ ജോർദാൻ- വെസ്റ്റ്​ ബാങ്ക്​ അതിർത്തിയിൽ വൻസുരക്ഷയൊരുക്കി.

ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന ശക്​തമായ പ്രക്ഷോഭങ്ങൾക്കിടയിലും വെടിനിർത്തൽ കരാറിനോട്​ മുഖംതിരിച്ച്​ നെതന്യാഹു. സൈന്യത്തെ പൂർണമായും ഗസ്സയിൽ നിന്ന്​ പിൻവലിക്കില്ലെന്ന രാഷ്​ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന്​ നെതന്യാഹു അമേരിക്കയെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. കരാർ നടപ്പാക്കാൻ ബൈഡൻ ഭരണകൂടം പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടു വെക്കുമെന്നാണ്​​ റിപ്പോർട്ട്​. അതേ സമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ മധ്യസ്ഥ രാജ്യങ്ങളുടെ നീക്കവും പ്രതിസന്ധിയിലായി. ഉ​ത്ത​ര ഗ​സ്സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ കൊല്ലപ്പെട്ടു. ഗസ്സ സിവിൽ എമർജൻസി സർവിസ് ഡെപ്യൂട്ടി ഡയറക്ടറും നാല് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ജോ​ർ​ഡ​ൻ-​വെ​സ്റ്റ് ബാ​ങ്ക് അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ ഇന്നലെ കൊ​ല്ല​പ്പെ​ട്ടതോടെ പ്രദേശത്ത്​ സംഘർഷാവസ്ഥ തുടരുകയാണ്​.

ട്ര​ക്കി​ൽ എ​ത്തി​യ ജോർദാൻ പൗരൻ മാഹിർ അൽ ജാസി, അ​ല​ൻ​ബി പാ​ല​ത്തി​ൽ സു​ര​ക്ഷാ സേ​ന​​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ജോ​ർ​ഡ​ൻ അ​തി​ർ​ത്തി ഇ​സ്രാ​യേ​ൽ അ​ട​ച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനുള്ള അറബ്​ മറുപടിയാണിതെന്ന് ഹമാസ് വ്യക്​തമാക്കി.ഹൂത്തി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ മൂന്ന്​ ഡ്രോണുകളും രണ്ട്​ മിസൈൽ സംവിധാനങ്ങളും തകർത്തതായി അമേരിക്ക. യു.​എ​സ് സൈ​ന്യ​ത്തി​ന്‍റ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​താ​യി കഴിഞ്ഞ ദിവസം ഹൂ​തി​ക​ൾ അവകാശപ്പെട്ടിരുന്നു. ഇസ്മാഈൽ ഹനിയ്യയുടെ വധത്തിനുള്ള പ്രതികാരമായി പകലും രാത്രിയും നീണ്ടുനിൽക്കുന്ന കടുത്ത ആക്രമണം ഉണ്ടാകുമെന്ന്​ ഇസ്രായേലിന്​ ഇറാനിയൻ റവലൂഷനറി ഗാർഡ്​ കമാണ്ടർ മുന്നറിയിപ്പ്​ നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News